അബുദാബിയില്‍ രണ്ട് മലയാളികള്‍ മരിച്ചു
മലപ്പുറം: അബുദാബിയില്‍ രണ്ട് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടക്കല്‍ കൂരിയാട് കല്ലായി അബൂബക്കര്‍ ഹാജിയുടെ മകന്‍ അബ്ദുറസാക്ക്ഹാജി (39), എളമ്പിലക്കാട്ട് അബ്ദുജബാറിന്റെ മകന്‍ അബ്ദുസമദ് (35) എന്നിവരാണ് മരിച്ചത്.
അബുദാബിയിലെ ബനിയാസില്‍ കാറും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മരിച്ച മലയാളികള്‍ കാറിലാണ് യാത്ര ചെയ്തിരുന്നത്. കാര്‍ ഡ്രൈവര്‍ ഇബ്രാഹിം ബാവക്കിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂരിയാട് സ്വദേശിയാണ് ബാവക്കി.
യമന്‍കാരനായ വാനിന്റെ ഡ്രൈവറും അപകടത്തില്‍ മരിച്ചു.
ബുഷ്റയാണ് അബ്ദുറസാക്കിന്റെ ഭാര്യ. മുഹമ്മദ് റാഷിദ്, മുഹമ്മദ് സമദ് എന്നിവര്‍ മക്കള്‍. അബ്ദുസമദിന്റെ ഭാര്യ വേങ്ങര ഉള്ളാട്ട് റസിയയാണ്. മകന്‍ അശറത്ത്.












Click it and Unblock the Notifications