മണിപ്പൂരില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹം ഇന്നെത്തും
കോട്ടയം: മണിപ്പൂരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ വെടിയേറ്റു മരിച്ച മലയാളി ജവാന്മാരുടെ മൃതദേഹങ്ങള്‍ ജൂലൈ 31തിങ്കളാഴ്ച രാത്രി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തും.
അസം റൈഫിള്‍സ് മൂന്നാം ബറ്റാലിയന്‍ കമാന്‍ഡര്‍ മറിയപ്പള്ളിവൈശാഖില്‍ ലഫ്. കേണല്‍ പി.എന്‍. തങ്കപ്പന്‍ നായര്‍ (52), ഡ്രൈവര്‍ വാകത്താനം ഞാലിയക്കുഴി ആനിക്കല്‍ ടി.എം. മാത്യു (33) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചത്. നിരോധിത തീവ്രവാദ സംഘടനയായ നാഷണല്‍ സോഷ്യലിസ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് നടത്തിയ ആക്രമണമാണ് ഈ ജവാന്മാരുടെ ജീവനെടുത്തത്.
മൃതദേഹങ്ങള്‍ രാവിലെ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പോസ്റുമോര്‍ട്ടത്തിനുശേഷം രാത്രിയോടെ മാത്രമേ മൃതദേഹം കേരളത്തില്‍ എത്തിക്കാനാവൂ എന്ന് അധികൃതര്‍ മരിച്ചവരുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
ഒട്ടേറെ നേതാക്കളും സന്നദ്ധസംഘടനാപ്രവര്‍ത്തകരും നാട്ടുകാരും മരിച്ച ജവാന്മാരുടെ ബന്ധുക്കളെക്കണ്ട് അനുശോചനമറിയിച്ചു. മൃതദേഹം സംസ്കരിക്കുമ്പോള്‍ ജവാന്മാരോടുള്ള ആദരസൂചകമായി മറിയപ്പള്ളിയിലും വാകത്താനത്തും കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു.












Click it and Unblock the Notifications