ആഗസ്ത് ഒന്നു മുതല്‍ തീപ്പെട്ടിക്കു വില കൂടുന്നു
കൊല്ലം: ആഗസ്ത് ഒന്ന് ചൊവാഴ്ച മുതല്‍ തീപ്പെട്ടിക്കു തീ വില. ഇനി തീപ്പെട്ടി കിട്ടണമെങ്കില്‍ 75 പൈസ മുടക്കണം. 50പൈസ ആയിരുന്നു ഇതു വരെ വില.
കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏകീകൃത നികുതി പരിഷ്പകരണമാണ് കുറഞ്ഞ വിലയ്ക്കു കിട്ടിക്കൊണ്ടിരുന്ന തീപ്പെട്ടിയുടെ വിലയുയര്‍ത്തിയത്.നികുതി ഏകീകരണത്തിന്റെ ഫലമായി തീപ്പെട്ടി നിര്‍മ്മാണത്തിനാവശ്യമായ അസംസ്കൃത സാധങ്ങളുടെ വില കൂടിയതും അവയുടെ ദൗര്‍ലഭ്യവുമാണ് കാരണം.
അഞ്ചു ലക്ഷത്തില്‍ പരം തൊഴിലാളികള്‍ പ്രത ്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്ന തീപ്പെട്ടി വ്യവസായമേഖല നിലനിര്‍ത്താന്‍ വിലവര്‍ദ്ധനവല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഓള്‍ കേരളാ കോട്ടേജ് മാച്ച് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
തീപ്പെട്ടിയുടെ വില പാക്കറ്റിന് നിലവിലുള്ള വിലയില്‍ നിന്ന് 60 രൂപയും വര്‍ദ്ധിക്കും.












Click it and Unblock the Notifications