Get Updates
Get notified of breaking news, exclusive insights, and must-see stories!

പിതൃതര്‍പ്പണത്തിന് അഭൂതപൂര്‍വമായ തിരക്ക്

തിരുവനന്തപുരം : കര്‍ക്കടവാവായ ഞായറാഴ്ച ലക്ഷങ്ങള്‍ ബലിതര്‍പ്പണം നടത്തി. പല ക്ഷേത്രങ്ങളിലും തീര്‍ത്ഥഘട്ടങ്ങളിലും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. വാവുബലി തിങ്കളാഴ്ച രാവിലെ അവസാനിക്കും.

ജൂലൈ 30 ഞായറാഴ്ച രാവിലെ 11 മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴ് വരെയാണ് കര്‍ക്കടകവാവ്. വിവിധ സ്നാനഘട്ടങ്ങളില്‍ ബലിതര്‍പ്പണത്തിന് പുലര്‍ച്ചെ മുതല്‍ തന്നെ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. പിതൃതര്‍പ്പണത്തിന് എത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറം, തിരുവല്ലം പരശുരാമ ക്ഷേത്രം , വര്‍ക്കല പാപനാശം, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം , തിരുനാവായ മണല്‍പ്പുറം , തിരുവില്വാമല, തിരുനെല്ലി എന്നിവിടങ്ങള്‍ പിതൃതര്‍പ്പണത്തിന് എത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+