മോഷെ കാറ്റ്സവ് ഇസ്രയേല്‍ പ്രസിഡന്റ്
ജറുസലേം: മോഷെ കാറ്റ്സവിനെ ഇസ്രയേല്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇസ്രയേല്‍ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ വലതുപക്ഷ സ്ഥാനാര്‍ഥിയായ കാറ്റ്സവ് ഭരണകക്ഷിയുടെ സ്ഥാനാര്‍ഥിയായ ഷിമോണ്‍ പെരസിനെയാണ് തോല്പിച്ചത്.
ആറ് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കാറ്റ്സവ് വിജയിച്ചത്. കാറ്റ്സവിന് 63 വോട്ട് കിട്ടി.
താന്‍ ഇസ്രയേലികളുടെ വിശ്വസ്തനായ പ്രതിനിധിയായിരിക്കുമെന്ന് ഫലം പ്രഖ്യാപിച്ചതിനു ശേഷം നടത്തിയ പ്രസംഗത്തില്‍ കാറ്റ്സവ് പറഞ്ഞു.
പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ലികദ് പാര്‍ട്ടിയുടെ നേതാവാണ് കാറ്റ്സവ്. ഭരണകക്ഷിയുടെ സ്ഥാനാര്‍ഥിയായ പെരസിന്റെ പരാജയം പ്രധാനമന്ത്രിയായ യഹൂദ് ബാരക്കിന്റെ നയങ്ങള്‍ക്കേറ്റ തിരിച്ചടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
ഇസ്രയേലിന്റെ ആറാമത്തെ പ്രസിഡന്റാണ് അദ്ദേഹം.












Click it and Unblock the Notifications