വിനോദ് പട്നി വ്യോമസേനാ ഉപമേധാവി
ദില്ലി: എയര്‍ മാര്‍ഷല്‍ വിനോദ് പട്നി ഇന്ത്യന്‍ വ്യോമസേനയുടെ ഉപമേധാവിയായി ആഗസ്ത് ഒന്ന് ചൊവാഴ്ച ചുമതലയേറ്റു.
വ്യോമ സേനാ ആസ്ഥാനത്ത് പുതിയ ഉപമേധാവിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു.
40 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ച എയര്‍ മാര്‍ഷല്‍ പി എസ് ബ്രാറില്‍ നിന്നാണ് വിനോദ് പട്നി ചുമതലയേറ്റത്.
മധ്യ എയര്‍ കമാന്‍ഡിന്റെ കമാന്‍ഡിംഗ് ഇന്‍ ചീഫ് ആയിരുന്നു പട്നി. കാര്‍ഗില്‍ യുദ്ധ സമയത്ത് വ്യോമ സേനാ നീക്കങ്ങളുടെ മേധാവിയായിരുന്നു. യുദ്ധ കാലത്തെ സമര്‍ത്ഥ സേവനത്തിന് സര്‍വോത്തം യുദ്ധ സേവാമെഡല്‍ നേടിയിട്ടുണ്ട്. ഈ ബഹുമതി നേടിയ ആദ്യ വ്യോമസേനാ ഓഫീസര്‍ ആണ് പട്നി.












Click it and Unblock the Notifications