Get Updates
Get notified of breaking news, exclusive insights, and must-see stories!

അമര്‍നാഥ് തീര്‍ത്ഥാടകരെ തീവ്രവാദികള്‍ ബന്ദികളാക്കി

ശ്രീനഗര്‍: ജമ്മുവില്‍ അനേകം അമര്‍നാഥ് തീര്‍ത്ഥാടകരെ തീവ്രവാദികള്‍ ബന്ദികളാക്കി. എത്രപേരെ ബന്ദികളാക്കിയിട്ടുണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ പോലീസിനു കിട്ടിയ വിവരമനുസരിച്ച് ചുരുങ്ങിയത് 100 തീര്‍ത്ഥാടകരെങ്കിലും തീവ്രവാദികളുടെ പിടിയിലായിട്ടുണ്ടെന്നാണ് കരുതുന്നത്.

ജമ്മുവിലുള്ള ഹരിസിംഗ് ഹയര്‍സെക്കണ്ടറി സ്കൂള്‍ കെട്ടിടത്തില്‍ ആഗസ്ത് ഒന്ന് ചൊവാഴ്ച പകലാണ് ബന്ദിനാടകം അരങ്ങേറിയത്. ജമ്മു കശ്മീരില്‍ നടക്കാനിടയുള്ള സമാധാനശ്രമങ്ങളെ തുരങ്കം വെക്കാനാണ് തീര്‍ത്ഥാടകരെ ബന്ദികളാക്കിയതെന്ന് കരുതുന്നു.

തീവ്രവാദികള്‍ ഏതു സംഘടനയില്‍ പെട്ടവരാണെന്ന് വ്യക്തമായിട്ടില്ല. അമര്‍നാഥ് തീര്‍ത്ഥാടകര്‍ തമ്പടിച്ചിരുന്ന സ്കൂളിലേക്ക് ചൊവാഴ്ച രാവിലെ തീവ്രവാദികള്‍ എത്തുകയായിരുന്നു.

തീവ്രവാദികള്‍ പിടിച്ചടക്കിയ സ്കൂള്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ജമ്മു-കശ്മീര്‍ ഡി.ജി.പി. ഇന്ത്യഎബ്രോഡ് ഡോട്ട് കോമിനോട് പറഞ്ഞു.എന്നാല്‍ തീവ്രവാദികള്‍ സ്കൂളിലെത്തുന്നതിനു മുമ്പു തന്നെ മിക്ക തീര്‍ത്ഥാടകരും രജിസ്ട്രേഷന്‍ കേന്ദ്രം വിട്ടുപോയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ചില ജീവനക്കാരും തീര്‍ത്ഥാടകരും തീവ്രവാദികളുടെ പിടിയില്‍ പെട്ടിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+