Get Updates
Get notified of breaking news, exclusive insights, and must-see stories!

അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിക്കാനുള്ള നീക്കം തകര്‍ത്തു

ജമ്മു: അമര്‍നാഥ് യാത്രക്കുള്ള തീര്‍ത്ഥാടക രജിസ്റര്‍ കേന്ദ്രമായ സ്കൂള്‍ ആക്രമിച്ചു കീഴടക്കാനുള്ള തീവ്രവാദികളുടെ ശ്രമം പോലീസ് തകര്‍ത്തു. ജമ്മുവിലെ ഈ സ്കൂള്‍ കൈയടക്കി ഗ്രനേഡ് വെക്കാനുള്ള ശ്രമമാണ് പോലീസുകാര്‍ തകര്‍ത്തത്. സംഘട്ടനത്തില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു.

ആക്രമണത്തെക്കുറിച്ച് ആദ്യം അവ്യക്തത നിലനിന്നിരുന്നു. 100-ഓളം തീര്‍ത്ഥാടകര്‍ ഹരി സിംഗ് ഹൈസ്കൂളിലുള്ള സമയത്ത് തീവ്രവാദികള്‍ ആക്രമണം നടത്തി എല്ലാ തീര്‍ത്ഥാടകരെയും ബന്ദികളാക്കി എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

ആഗസ്ത് ഒന്ന് ചൊവാഴ്ച രാവിലെ രജിസ്ട്രേഷന്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്. തീവ്രവാദികള്‍ തീര്‍ത്ഥാടകരുടെ നിരയിലേക്ക് ഗ്രനേഡ് വലിച്ചെറിഞ്ഞു. ഉടനെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ജവാന്മാര്‍ തിരിച്ചടിക്കുകയും സംഭവസ്ഥലത്തുവെച്ച് ഒരു തീവ്രവാദിയെ കൊല്ലുകയും ചെയ്തു. ഒരു എ.കെ. 47 റൈഫിളും രേഖകളും കണ്ടെടുത്തിട്ടുണ്ട്.

ആദ്യറിപ്പോര്‍ട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+