അസമില്‍ തീവണ്ടിയില്‍ സ്ഫോടനം: 12 മരണം
ഗുവാഹട്ടി: തിങ്കളാഴ്ച രാത്രി അസമില്‍ ഒരു തീവണ്ടിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കാംരൂപ് ജില്ലയിലെ ഗോരേശ്വരില്‍ ഒരു പാസഞ്ചര്‍ തീവണ്ടിയിലാണ് ബോംബ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ തീവണ്ടിയുടെ നാലു ബോഗികള്‍ തകര്‍ന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു.
തീവ്രവാദസംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് ആണ് സ്ഫോടനത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. റെയില്‍ പാളങ്ങളില്‍ വെച്ച ബോംബായിരിക്കാം പൊട്ടിത്തെറിച്ചതെന്ന് കരുതുന്നു.
ജൂലൈ 30-ന് ഞായറാഴ്ച രാവിലെ ഉള്‍ഫ തീവ്രവാദികള്‍ റംഗിയക്കടുത്തുള്ള റെയില്‍ പാളത്തില്‍ ബോംബ് വെച്ച് തീവണ്ടി ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications