ഛത്തീസ്ഗഢ് ബില്‍ പാസാക്കി
ദില്ലി: ഛത്തീസ്ഗഢ് സംസ്ഥാന രൂപവത്കരണ ബില്‍ ലോക്സഭ തിങ്കളാഴ്ച പാസാക്കി. മധ്യപ്രദേ ശിലെ പിന്നോക്ക ജില്ലകള്‍ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന പുതിയ സംസ്ഥാനത്തില്‍ 16 ജില്ലകള്‍ ഉള്‍പ്പെടും. 1.76 കോടിയാണ് ജനസംഖ്യ. ജനങ്ങളില്‍ ഭൂരിഭാഗവും ആദിവാസികളാണ്.
ശബ്ദവോട്ടോടെയാണ ്ലോക്സഭ സംസ്ഥാന രൂപീകരണ ബില്ല് പാസാക്കിയത്. രാഷ്ട്രീയ ജനതാദള്‍, സമാജ് വാദി പാര്‍ടി, സി പി എം എന്നിവയൊഴിച്ച് മറ്റെല്ലാ കക്ഷികളും ബില്ലിനെ അനുകൂലിച്ചു.












Click it and Unblock the Notifications