ബംഗാരു ലക്ഷ്മണ്‍ ബി.ജെ.പി. ദേശീയ പ്രസിഡണ്ട്
ദില്ലി: ബി.ജെ.പി ദേശീയ പ്രസിഡണ്ടായി ബംഗാരു ലക്ഷ്മണിനെ തിരഞ്ഞെടുത്തു. കേന്ദ്ര റെയില്‍വെ സഹമന്ത്രിയായ ബംഗാരു ലക്ഷ്മണ്‍ ആഗസ്ത് 27-ന് ചേരുന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ അധികാരമേല്‍ക്കും.
20 വര്‍ഷത്തിനുശേഷം ആദ്യമായാണ് ബി.ജെ. പിക്ക് ഒരു ദളിത് പ്രസിഡണ്ട് വരുന്നത്. ആഗസ്ത് 26-ന് കാലാവധി തീരുന്ന ഇപ്പോഴത്തെ പ്രസിഡണ്ട് കുശഭാവുതാക്കറെയുടെ പിന്‍ഗാമിയായാണ് ബംഗാരു ലക്ഷ്മണ്‍ വരുന്നത്.
പ്രധാനമന്ത്രി വാജ്പേയി, ആഭ്യന്തരമന്ത്രി അദ്വാനി എന്നിവര്‍ നിരന്തരമായ ചര്‍ച്ചകള്‍ക്കുശേഷമാണ് 61-കാരനായ ലക്ഷ്മണിനെ പ്രസിഡണ്ടു സ്ഥാനത്തേക്ക് നിര്‍ദ്ദേശ ിച്ചത്.
20 വര്‍ഷം മുമ്പ് ബി.ജെ.പി ജനസംഘായിരുന്ന കാലത്താണ് ബി.ജെ.പിക്ക് ഒരു ദളിത് പ്രസിഡണ്ട് ഉണ്ടായത് . ലക്ഷ്മണ്‍ മുമ്പ് ബി.ജെ.പി വൈസ് പ്രസിഡണ്ടായി ചുമതല വഹിച്ചിട്ടുണ്ട്. ഇതിനു പുറമെ അഖിലേന്ത്യാ ബി.ജെ.പി പട്ടിക ജാതി മോര്‍ച്ചയുടെ പ്രസിഡണ്ടായി ഏഴു വര്‍ഷവും സേവനമനുഷ്ഠിച്ചു.
ഹൈദരാബാദില്‍ 1939 മാര്‍ച്ച് 17-ന് ജനിച്ച ലക്ഷ്മണ്‍ ആര്‍.എസ്.എസ്സിലൂടെയാണ് ബി.ജെ.പിയിലെത്തുന്നത്. 12-ാം വയസ്സില്‍ ആര്‍.എസ്.എസ്സില്‍ ചേര്‍ന്ന അദ്ദേഹം സംഘടനാപാടവം കൊണ്ടും വിദ്യാഭ്യാസ-സാക്ഷര പരിഷ്കരണ പരിപാടികള്‍ കൊണ്ടും പെട്ടെന്നുതന്നെ പാര്‍ട്ടിയില്‍ കരുത്തനായി.
ഓസ്മാനിയ സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയ ലക്ഷ്മണ്‍ 1958-ല്‍ ആന്ധ്രപ്രദേശ് വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്നു. പിന്നീട് അദ്ദേഹം റെയില്‍വേയിലേക്കും അക്കൗണ്ടന്‍റ് ജനറലിന്റെ ഓഫീസിലേക്കും മാറി.
രാഷ്ട്രീ പ്രവര്‍ത്തനത്തിനായി 69-ല്‍ സര്‍ക്കാര്‍ ജോലി രാജിവെച്ചു. പിന്നീട് തൊഴിലാളി സംഘടനകളായിരുന്ന കര്‍മ്മരംഗം. ഭെല്‍, മിധാനി, എന്‍.എഫ്.സി, എഫ്.സി.ഐ, സിന്‍ഗ്രേനി കൊളിറീസ് എന്നീ കമ്പനികളിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 70-76 കാലഘട്ടത്തില്‍ ഓസ്മാനിയ സര്‍വകലാശാല സെനറ്റ് മെമ്പറായി.
98-ല്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ നേതൃത്വത്തില്‍ യു.എസ്, പെറു, ബ്രസീല്‍ അമേരിക്ക എന്നീ രാഷ്ട്രങ്ങളില്‍ സഞ്ചരിച്ച നയതന്ത്രസംഘത്തില്‍ അംഗമായിരുന്നു.
1996-ല്‍ മുതല്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കുന്നതോടെ അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെക്കും.












Click it and Unblock the Notifications