കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്കീരന്‍ ഗോപാലിന്റെ യാത്ര ബുധനാഴ്ചത്തേക്കു മാറ്റി

  • By Super
Google Oneindia Malayalam News

ബാംഗ്ലൂര്‍: കന്നഡ ചലച്ചിത്രതാരം രാജ്കുമാറിനെ മോചിപ്പിക്കുന്നതു സംബന്ധിച്ച് വീരപ്പനുമായി സംഭാഷണം നടത്താന്‍ നക്കീരന്‍ എഡിറ്റര്‍ ആര്‍. ഗോപാല്‍ ആഗസ്ത് രണ്ടിന് ബുധനാഴ്ച വൈകുന്നേരം കാട്ടിലേക്കു തിരിക്കും.

നേരത്തെ ചൊവാഴ്ച തന്നെ തന്റെ ദൗത്യവുമായി കാട്ടിലേക്കു പോകാന്‍ ഗോപാല്‍ തീരുമാനിച്ചിരുന്നെങ്കിലും നക്കീരന്‍ വാരികയുടെ ഒരു റിപ്പോര്‍ട്ടര്‍ തിരുച്ചിറപ്പള്ളിയില്‍ കൊല്ലപ്പെട്ടതിനാലാണ് യാത്ര നീട്ടിവെച്ചത്. ഗോപാല്‍ റിപ്പോര്‍ട്ടര്‍ കൊല്ലപ്പെട്ട പെരുംബുലൂരിലാണ് ഇപ്പോഴുള്ളത്.

റിപ്പോര്‍ട്ടര്‍ ശെല്‍വരാജ് തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് കൊല്ലപ്പെട്ടത്. കൊലപാതകം രാജ്കുമാര്‍ സംഭവവുമായി ബന്ധപ്പെട്ടതല്ലെന്ന് തമിഴ്നാട് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ഹോട്ടലില്‍ നിന്ന് രാത്രി ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയ ശെല്‍വരാജിനെ അഞ്ജാതരായ അക്രമിസംഘം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശെല്‍വരാജ് അന്ത്യശ്വാസം വലിച്ചു. പെരുംബുലൂരില്‍ നിന്ന് അക്രമിസംഘം കാറില്‍ രക്ഷപ്പെട്ടെങ്കിലും മംഗലമേട് ചെക്ക്പോസ്റില്‍വെച്ച് അവരെ പിടികൂടിയതായി പോലീസ് അറിയിച്ചു.

പെരുംബുലൂരില്‍ നിന്ന് ചൊവാഴ്ച ഉച്ചതിരിഞ്ഞ് ഗോപാല്‍ ചെന്നൈയിലേക്ക് പോകും. വൈകുന്നേരത്തോടെ മുഖ്യമന്ത്രി എം. കരുണാനിധിയെ കണ്ട് വീരപ്പനുമായി നടത്തേണ്ട സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യും. അതിനുശേഷം മാത്രമേ വീരപ്പന്റെ ഒളിത്താവളത്തിലേക്കുള്ള യാത്ര ഉണ്ടാവുകയുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X