Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ഷദ് മേത്തയെ കുറ്റവിമുക്തനാക്കി

ദില്ലി: ഓഹരി കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഓഹരി ദല്ലാള്‍ ഹര്‍ഷദ് മേത്തയെയും മാരുതി ഉദ്യോഗ് ലിമിറ്റഡ് മുന്‍ ചെയര്‍മാന്‍ വി കൃഷ്ണമൂര്‍ത്തിയെയും ദില്ലിയിലെ ഒരു കോടതി കുറ്റ വിമുക്തരാക്കി.

പൊതുസേവകന്‍ എന്ന പദവി ദുരുപയോഗപ്പെടുത്തി കൃഷ്ണ മൂര്‍ത്തി ഹര്‍ഷദ് മേത്തയ്ക്ക് വഴി വിട്ട സഹായങ്ങള്‍ ചെയ്ത് പ്രതിഫലമായി 32.7 ലക്ഷം രൂപകൈപ്പറ്റിയെന്നായിരുന്നു കേസ്. ഈ പണം കൃഷ്മമൂര്‍ത്തിയുടെ മക്കളുടെ സ്ഥാപനത്തിന്റെ പേരില്‍ കൈപ്പറ്റുകയായിരുന്നുവത്രേ.

കൃഷ്ണമൂര്‍ത്തിയുടെ രണ്ട് മക്കളും അവരുടെ സ്ഥാപനമായ കെ .ജെ . ഇന്‍വെസ്റ്റ് മെന്റ്സും കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

കേസ് സംബന്ധിച്ച രേഖകള്‍ പരിശോധിച്ചതില്‍ നിന്നും കുറ്റക്കാരെന്ന് ആരോപിക്കപ്പടുന്നവര്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവൊന്നുമില്ലെന്ന് പ്രത്യേക ജഡ്ജി വി .ബി. പാണ്ഡേ വിധിച്ചു. കൃഷ്ണ മൂര്‍ത്തിയും ഹര്‍ഷദ് മേത്തയുമായി മുന്‍ പരിചയമില്ലാത്തതിനാല്‍ ഗൂഢാലോചന ഈ കേസില്‍ തെളിയിക്കാനാവില്ലെന്നും കോടതി കണ്ടെത്തി.

1991 ല്‍ ആസൂത്രണകമ്മീഷന്‍ അംഗമായി നിയമിക്കപ്പെട്ട കൃഷ്ണമൂര്‍ത്തി ഹര്‍ഷദ് മേത്തയുടെ സ്വാധീനത്താല്‍ പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ വിറ്റഴിക്കുന്നതിനുള്ള പരിധി ഉയര്‍ത്തുന്നതിന് അനുകൂലമായ നിലപാടെടുത്തെന്നും ആരോപണമുണ്ടായിരുന്നു.

ഇതിനായി 1992 ജനുവരിയിലും ഫെബ്രുവരിയിലും മേത്ത കൃഷ്ണമൂര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തുകയും കൃഷ്ണമൂര്‍ത്തി അന്ന് ധനകാര്യ സെക്രട്ടറിയായിരുന്ന കെ പി ഗീതാകൃഷ്ണനെ മേത്തയ്ക്കു പരിചയപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ ഈ ഇടപാടുകളെയെല്ലാം കൂട്ടിയിണക്കി കുറ്റം തെളിയിക്കാനാവില്ലെന്ന് പ്രത്യേക ജഡ്ജി ഗുപ്ത ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+