Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉറുദു കവി അലി സര്‍ദാര്‍ ജഫ്രി അന്തരിച്ചു

മുംബൈ: ജ്ഞാനപീഠം അവാര്‍ഡ് ജേതാവും ഉറുദു കവിയുമായ അലി സര്‍ദാര്‍ ജഫ്രി അന്തരിച്ചു. അദ്ദേഹത്തിന് 86 വയസായിരുന്നു.

ചൊവാഴ്ച രാവിലെ എട്ട് മണിക്ക് ബോംബെ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറില്‍ ക്യാന്‍സര്‍ ബാധിച്ച് അദ്ദേഹം രണ്ടു മാസമായി ചികിത്സയിലായിരുന്നു.

ഉറുദു സാഹിത്യത്തിലെ പുരോഗമനപ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരിലൊരാളായിരുന്നു അദ്ദേഹം. ബുദ്ധിജീവിയും പ്രാസംഗികനുമായ ജഫ്രി തന്റെ കവിതകളില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ ജീവിതത്തെ ആവിഷ്കരിച്ചു. സമാധാനത്തിന്റെയും മാനവികതയുടെയും ശബ്ദം അദ്ദേഹത്തിന്റെ കവിതകളില്‍ മുഴങ്ങിയിരുന്നു.

ഉറുദു സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ജഫ്രി ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.

കഴിഞ്ഞവര്‍ഷം ലാഹോര്‍ ബസ്യാത്രാവേളയില്‍ പ്രധാനമന്ത്രി വാജ്പേയി സര്‍ഹയിദ് എന്ന ജാഫ്റിയുടെ വിഖ്യാതകൃതി കൊണ്ടുപോയിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു പ്രശസ്ത സമാഹാരം ഏഷ്യ ജാഗ് ഉത ആണ്.

സ്വാതന്ത്യ്രസമരസേനാനിയായിരുന്നു ജഫ്രി. സ്വാതന്ത്യസമരക്കാലത്ത് അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരുന്ന ജഫ്രി നിരവധി തവണ ജയിലിലടക്കപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+