ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചില്ലെന്ന് ജേഠ്മലാനി
ദില്ലി: താന്‍ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്ന ആരോപണം രാജിവെച്ച നിയമമന്ത്രി രാംജേഠ് മലാനി രാജ്യസഭയില്‍ നിഷേധിച്ചു. തന്റെ പ്രവൃത്തികള്‍ സത്യസന്ധമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രഹസ്യരേഖകള്‍ ചോര്‍ന്ന സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അത്തരം പ്രവൃത്തികള്‍ ചെയ്ത് താന്‍ സമയം നഷ്ടപ്പെടുത്തില്ല.
പാര്‍ലമെന്റില്‍ ഈയിടെ അവതരിപ്പിച്ച വിവരാവകാശ ബില്‍ പുതിയൊരു അവകാശവും നല്‍കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയില്‍ 19-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ബില്ലില്‍ ആവര്‍ത്തിച്ചിരിക്കുന്നത്. 19-ാം വകുപ്പില്‍ പറയുന്ന അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ ബില്‍ സഹായിക്കും.
ഒരു രേഖയും രഹസ്യമല്ല. ഏതൊരു പൗരനും വിവരങ്ങളറിയാനുള്ള അവകാശമുണ്ട്. രഹസ്യരേഖയായി മുദ്രകുത്തി ഒരു രേഖയും രഹസ്യമായി സൂക്ഷിക്കാനാവില്ല-അദ്ദേഹം പറഞ്ഞു.
ബാല്‍താക്കറെയെ അറസ്റ്റ് ചെയ്യുന്നതിനെ കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് മുംബൈ ഹൈക്കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുയാണ്.
താന്‍ നിശബ്ദനായിരിക്കാന്‍ പഠിച്ചിട്ടില്ലെന്ന വാജ്പേയിയുടെ പരാമര്‍ശത്തെ കുറ ിച്ച് ജേഠ്മലാനി പറഞ്ഞു: ഞാനെന്റെ യാത്രയുടെ അവസാനഘട്ടത്തിലാണ്. ഇനി ഒരു മാറ്റം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.
പരസ്പരവിരുദ്ധവും ഉറക്കെയുള്ളതുമായ വാക്കുകളിലൂടെ നിശബ്ദമായി നേട്ടമുണ്ടാക്കുകയാണ് വാജ്പേയി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications