Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായിരിക്കണമെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ് : കശ്മീരിലെ എല്ലാ തീവ്രവാദി ഗ്രൂപ്പുകളുമായും ഇന്ത്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് പാകിസ്ഥാന്‍. കശ്മീരിലെ സമാധാനത്തിനായുള്ള ചര്‍ച്ചകളില്‍ പങ്കാളിയാവാന്‍ തയ്യാറാണെന്നും പാകിസ്ഥാന്‍ അറിയിച്ചു.

ഹിസ്ബുള്‍ മുജാഹിദ്ദിനുമായുള്ള ഇന്ത്യയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം അന്താരാഷ്ട്ര സമൂഹത്തെ പ്രീതിപ്പെടുത്താനുള്ള അടവാണ്. ഇതു വഴി കശ്മീരിലെ സ്വാതന്ത്യ്രമുന്നേറ്റത്തെ പിളര്‍ക്കാനാണ് ഇന്ത്യയുടെ ഉദ്ദേശ്യം.-പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.

കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയും പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണം. ചര്‍ച്ചകളില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്നുള്ള ഹുറിയത്തിന്റെ ആവശ്യം പാകിസ്ഥാന്‍ അംഗീകരിക്കുന്നുവെന്ന് വക്താവ് അറിയിച്ചു.

കശ്മീരിലെ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ച് പാകിസ്ഥാനുമായി ചര്‍ച്ച തുടങ്ങണമെന്ന ഹുറിയത്തിന്റെ ആവശ്യം ഇന്ത്യ അംഗീകരിക്കണമെന്ന് വക്താവ് ആവശ്യപ്പെട്ടു. കശ്മീര്‍ ജനതയുടെ യഥാര്‍ത്ഥ സംഘടനയായി പാകിസ്ഥാന്‍ അംഗീകരിച്ചിട്ടുള്ളത് ഹൂറിയത്തിനെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+