അമ്പലത്തിലെ തിരക്കില്‍ പെട്ട് ഒമ്പതു സ്ത്രീകള്‍ മരിച്ചു
ഡെറാഡൂണ്‍: ഉത്തര്‍ പ്രദേശിലെ ഡെറാഡൂണിനടുത്ത് ഗഡ്വാള്‍ ഹിമാലയത്തിലെ നീലകണ്ഠ മഹാദേവ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഒമ്പതു സ്ത്രീകള്‍ ചതഞ്ഞു മരിച്ചു .ആഗസ്ത് ഒന്ന് ചൊവാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു ദുരന്തം. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
തീര്‍ത്ഥാടകരുടെ തിരക്ക് ക്രമാതീതമായതാണ് അപകട കാരണമെന്നു പോലീസ് അറിയിച്ചു.ശ്രാവണ മാസാരംഭമായ ജൂലൈ 16 മുതല്‍ ആയിരക്കണക്കിനു തീര്‍ത്ഥാടകര്‍ ദിവസവും അമ്പലത്തിലെത്താറുണ്ടായിരുന്ന.ു . ഞായറാഴ്ച രാത്രിയോടെ ഭക്തരുടെ തിരക്ക് നിയന്ത്രണാതീതമായി.












Click it and Unblock the Notifications