ബാലാമണിയമ്മയ്ക്ക് ഇന്ന് 91 വയസ്സ്
കൊച്ചി: മലയാള സാഹിത ്യത്തിലെ മാതൃവാത്സല്യത്തിന് 91 വയസ്സ് . തുളസിക്കതിരിന്റെ നൈര്‍മല്യം മലയാള കവിതയ്ക്കു സമ്മാനിച്ച ബാലാമണിയമ്മയ്ക്ക് ആഗസ്ത് 1 ചൊവാഴ്ച 91 തികയും. കര്‍ക്കിടക മാസത്തിലെ ആയില ്യമാണ് ബാലാമണിയമ്മയുടെ ജന്മനാള്‍.
പക്ഷേ പിറന്നാള്‍ ദിനമായത് ബാലാമണിയമ്മ അറിയുന്നില്ല. ഓര്‍മ്മ നഷ്ടപ്പെട്ട മനസ്സുമായി മകള്‍ സുലോചനയുടെ വസതിയില്‍ കഴിയുകയാണവര്‍. കാര ്യമായ പിറന്നാള്‍ ആഘോഷം ഉണ്ടാവില്ല. കലൂര്‍ കീര്‍ത്തി നഗറിലെ വസതിയില്‍ നടക്കുന്ന ചെറിയ ചടങ്ങില്‍ പങ്കടുക്കാന്‍ മകന്‍ ഡോ. ശ ്യാം നായരും അടുത്ത ബന്ധുക്കളും മാത്രമാണുണ്ടാവുക. ബാലാമണിയമ്മയുടെ മകള്‍ ഡോ. കമല സുരയ്യയും നഗരത്തില്‍ തന്നെയാണ് താമസിക്കുന്നത്.












Click it and Unblock the Notifications