യുവജനസംഗമം കരുണാകരന്റെ കുടുംബറാലിയെന്ന് മുസ്തഫ
കൊച്ചി: ആഗസ്ത് ഒമ്പതിന് തൃശൂരില്‍ നടക്കുന്ന യുവജനസംഗമം കെ.കരുണാകരന്റെ കുടുംബറാലിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫ പറഞ്ഞു.
ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്ത് ഒമ്പതിന് ദേശീയതലത്തില്‍ ക്വിറ്റ് ബി.ജെ.പി ദിനവും കേരളത്തില്‍ ക്വിറ്റ് സി.പി.എം ദിനവുമായാണ് കോണ്‍ഗ്രസ് ആചരിക്കുന്നത്. തൃശൂരില്‍ പ്രത്യേക സമ്മേളനം യൂത്ത് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്തിട്ടില്ല. ക്വിറ്റ് ഇന്ത്യാദിനത്തില്‍ അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത റാലി സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇതിനെതിരെ നടത്തുന്ന റാലി സംഘടനാവിരുദ്ധമാണെന്ന് മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയിലേക്ക് നയിക്കുക മാത്രമായിരിക്കും ഈ ഗ്രൂപ്പിസത്തിന്റെ ഫലം.
തൃശൂരില്‍ ആഗസ്ത് ഒമ്പതിന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രത്യേക സമ്മേളനം നടത്തുന്നത് സോണിയാഗാന്ധിയെ അറിയിക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മുസ്തഫ പറഞ്ഞു. സമ്മേളനം നിരോധിക്കാന്‍ ഇടപെടണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല.












Click it and Unblock the Notifications