Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോശ്രീ പദ്ധതിയെ സാമ്പത്തിക പ്രശ്നങ്ങള്‍ ബാധിക്കില്ലെന്ന് മന്ത്രി

കൊച്ചി: വൈപ്പിന്‍, വല്ലാര്‍പ്പാടം, മുളവുകാട് ദ്വീപുകളെ എറണാകുളവുമായി പാലങ്ങള്‍ വഴി ബന്ധിപ്പിക്കുന്ന ഗോശ്രീ പദ്ധതിയെ സാമ്പത്തിക പ്രശ്നങ്ങള്‍ ബാധിക്കില്ലെന്ന് വൈദ്യുതിമന്ത്രി എസ്. ശര്‍മ പറഞ്ഞു. കൊച്ചി നഗരത്തിന്റെയും എറണാകുളം ജില്ലയുടെയും വികസനത്തില്‍ വൈപ്പിന്‍ പാലങ്ങളുടെ പ്രസക്തി ഏറെയാണ്.ടെന്‍ഡര്‍ ഉറപ്പിക്കുന്നതിനു മുമ്പ് ആവശ്യമായ പണം കണ്ടെത്തിയിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഗോശ്രീ പദ്ധതിക്ക് സര്‍ക്കാരിന്റെ ഭരണാനുമതി കിട്ടിയെങ്കിലും പദ്ധതി നടപ്പാക്കാന്‍ പണം കാണാനാവാതെ ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) കുഴങ്ങുകയാണെന്ന ആരോപണത്തെ തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍ ഏത് തരത്തിലാണ് പണം കണ്ടെത്തുകയെന്ന് ശര്‍മ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് പദ്ധതിക്ക് ഭരണാനുമതി നല്‍കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. സ്വാശ്രയ രീതിയിലാണ് പദ്ധതി നടപ്പിലാക്കുകയെന്നാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. ഭരണാനുമതി വൈകിയതിനെ തുടര്‍ന്ന് വൈപ്പിന്‍-എറണാകുളം പാലം ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂലവിധിയുണ്ടായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തിരക്കിട്ട് വിജ്ഞാപനമിറക്കിയത്.

എന്നാല്‍ സര്‍ക്കാരും ജിഡയും പോര്‍ ട് ട്രസ്റും തമ്മിലുള്ള ത്രികക്ഷി കരാറില്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ തയാറാകുന്നത് സംബന്ധിച്ച് വിജ്ഞാപനത്തില്‍ ഒന്നും പറഞ്ഞിരുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കാതിരുന്നതിനെ തുടര്‍ന്ന് പദ്ധതിക്ക് ധനസഹായം നല്‍കാമെന്നേറ്റിരുന്ന പല സ്ഥാപനങ്ങളും പിന്‍വാങ്ങി.

25 ഹെക്ടര്‍ കായല്‍ നികത്തിയെടുക്കുന്ന സ്ഥലം വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് പാലം പണിയാനാണ് ജിഡ തയാറാക്കിയ 84 കോടി യുടെ പദ്ധതി. എന്നാല്‍ സ്ഥലം ഉറച്ച് വില്‍പന നടത്താന്‍ നാല് വര്‍ഷമെടുക്കും. സര്‍ക്കാര്‍ ഗാരന്റി നല്‍കുകയാണെങ്കില്‍ പണം മുന്‍കൂറായി മുടക്കാന്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് തയാറാണ്. ഗാരന്റി സംബന്ധിച്ച് ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല. തുടര്‍ന്നാണ് ത്രികക്ഷി കരാര്‍ കീറാമുട്ടിയായത്.

ഇപ്പോള്‍ പാലങ്ങളുടെ നിര്‍മാണം സര്‍ക്കാര്‍ സ്ഥാപനമായ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് നല്‍കാനാണ് തീരുമാനമെന്നറിയുന്നു. ഇതിനാവശ്യമായ പണം സഹകരണബാങ്കുകളില്‍ നിന്നും വായ്പയായി നല്‍കുമെന്ന പ്രഖ്യാപനം ഈ ആഴ്ചയില്‍ തന്നെ ഉണ്ടായേക്കും. ഇതിന് മുന്നോടിയായാണ് സഹകരണമന്ത്രി എസ്. ശര്‍മയുടെ ഉറപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+