Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശു-പത്രി മാലിന്യസംസ്കരണത്തിന് പദ്ധതി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആശുപത്രികളില്‍ നിന്നുണ്ടാകുന്ന മാലിന്യം സംസ്കരിക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കിയതായി മേയര്‍ വി. ശിവന്‍കുട്ടി അറിയിച്ചു.

സുലഭ് ഇന്റര്‍നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ എന്ന സ്വകാര്യ സംഘടനയാണ് ഈ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, പ്രത്യേക നിറങ്ങളിലുള്ള പാത്രങ്ങള്‍ ഉപയോഗിച്ച് ചവറുകള്‍ വേര്‍തിരിക്കല്‍, ഉപയോഗിച്ച സൂചികള്‍ ഉപേക്ഷിക്കാന്‍ പ്രത്യേക സ്ഥാനം, ഇവ നശിപ്പിക്കാനുള്ള സംവിധാനം എന്നിവ ഈ പദ്ധതിയിലുള്‍പ്പെടുന്നു. 25 സര്‍ക്കാര്‍ ആശുപത്രികളും 35 സ്വകാര്യ ആശുപത്രികളും പദ്ധതിയുടെ പരിധിയില്‍ വരും.

ജനറല്‍ ആശുപത്രിയിലേയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും ഇന്‍സിനറേറ്ററുകള്‍ സ്വകാര്യ ഏജന്‍സികളുടെയും ആശുപത്രിവികസന സമിതിയുടെയും സഹകരണത്തോടെ പ്രവര്‍ത്തിപ്പിക്കുമെന്ന് ശിവന്‍കുട്ടി പറഞ്ഞു.

ജൂലൈ 30 ഞായറാഴ്ച നഗരസഭാധികൃതര്‍, സര്‍ക്കാരുദ്യോഗസ്ഥര്‍, നഗരത്തിലെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച തീരുമാനമുണ്ടായതെന്നും മേയര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+