മണിപ്പൂരില്‍ മരിച്ച ജവാന്മാരുടെ ജഡം നാട്ടിലെത്തിച്ചു
കൊച്ചി: മണിപ്പൂരില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച മലയാളി ജവാന്മാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ജൂലായ് ഒന്ന് ചൊവാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്.
കോട്ടയം ജില്ലാ കളക്ടര്‍ ബി.എസ്. മാവോജി, എറണാകുളം എ.ഡി.എം ജോണ്‍സണ്‍, സൈനികോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി.
ആസാം റൈഫില്‍സിലെ ജവാന്മാരായിരുന്നു മരിച്ച പി.എന്‍ തങ്കപ്പന്‍ നായരും ടി.എം. മാത്യുവും. തങ്കപ്പന്‍ നായരുടെ മൃതദേഹം ജന്മനാടായ കോതമംഗലത്തേക്കും മാത്യുവിന്റേത് വാകത്താനത്തുള്ള വീട്ടിലേക്കും കൊണ്ടു പോയി.
വീരമൃത്യു വരിച്ചവരോടുള്ള ആദരസൂചകമായി കോതമംഗലത്തും വാകത്താനത്തും വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താലാചരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications