പിണറായിയെ സെന്‍ഷ്വര്‍ ചെയ്തിട്ടില്ലെന്ന് സുര്‍ജിത്
ദില്ലി: മുസ്ലിം ലീഗുമായി ബന്ധമുണ്ടാക്കുന്നതു സംബന്ധിച്ച് പ്രസ്താവന നടത്തിയ സി.പി.എം കേരള സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ശാസിച്ചിട്ടില്ലെന്ന് പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്.
കേരളത്തില്‍ വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗുമായി പ്രാദേശികതലത്തില്‍ ധാരണയാകാമെന്ന് പ്രസ്താവിച്ചതിന് സി.പി.എം. കേന്ദ്രകമ്മറ്റി പിണറായിയെ സെന്‍ഷ്വര്‍ ചെയ്തെന്ന് വാര്‍ത്തയുണ്ടായിരുന്നു.
വിജയനുമായി തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് വന്ന വാര്‍ത്തകളും സുര്‍ജിത് നിഷേധിച്ചു. ജൂലൈ 30-ന് ഞായറാഴ്ച താന്‍ നടത്തിയ പത്രസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ ചില ടെലിവിഷനിലും പത്രങ്ങളിലും തെറ്റായാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു.
അടുത്തുതന്നെ കേരളത്തില്‍ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.എം കൈക്കൊള്ളേണ്ട തന്ത്രങ്ങള്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ ഒറ്റക്കെട്ടായാണ് തീരുമാനിച്ചതെന്ന് സുര്‍ജിത് വ്യക്തമാക്കി.












Click it and Unblock the Notifications