ബ്ലാക്ക് ലിസ്റില്‍നിന്ന് രണ്ട് ഇന്ത്യന്‍ സ്ഥാപനങ്ങളെ ഒഴിവാക്കി
വാഷിങ്ടണ്‍: രണ്ട് ഇന്ത്യന്‍ ഗവേഷണ സ്ഥാപനങ്ങളെ യു.എസ്. ബ്ലാക്ക് ലിസ്റില്‍ ഒഴിവാക്കി. പൊഖ്റാന്‍ ആണവപരീക്ഷണത്തെ തുടര്‍ന്നാണ് യു.എസ് ഈ സ്ഥാപനങ്ങളെ ബ്ലാക്ക് ലിസ്റില്‍ പെടുത്തിയത്.
ദില്ലിയിലെ ന്യൂക്ലിയര്‍ സയന്‍സ് സെന്ററും കൊച്ചിയിലെ യുറേനിയം റിക്കവറി പ്ലാന്റുമാണ് ബ്ലാക്ക് ലിസ്റില്‍ നിന്നൊഴിവാക്കപ്പെട്ടത്. അതേസമയം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്‍െറ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിനെ പുതിയതായി ബ്ലാക്ക് ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യു. എസ്. വാണിജ്യ വകുപ്പിന്റെ ബ്യൂറോ ഓഫ് എക്സ്പോര്‍ട്ട് അഡ്മിനിസ്ട്രേഷനാണ് പുതിയ പട്ടിക പുറത്തിറക്കിയത്.












Click it and Unblock the Notifications