കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി വാങ്ങിയ കമ്മ്യൂണിസ്റ് നേതാവിന് വധശിക്ഷ

  • By Staff
Google Oneindia Malayalam News

ബീജിംഗ്: ചീനയിലെ മുന്‍ കമ്മ്യൂണിസ്റ് നേതാവും നിയമജ്ഞനുമായ ചെങ് ഹെങ് കെയ്ജിക്ക് ചൈനീസ് കോടതി വധശിക്ഷ വിധിച്ചു. 2156ലക്ഷം രൂപ( 49 ല ക്ഷം യു. എസ്. ഡോളര്‍) കൈക്കൂലി വാങ്ങിയതിനാണ് ചെങിന് വധശിക്ഷ ലഭിച്ചത്. ചെങിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവായിട്ടുണ്ട്.

ചീനയിലെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സ് സ്റാന്‍ഡിങ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുള്ളയാളാണ് ചെങ്. 1990ല്‍ ചീനയുടെ ദക്ഷിണ- പശ്ചിമ പ്രവിശ്യയിലെ ഭരണാധികാരി ആയിരിക്കുമ്പോള്‍ ചെങും കാമുകിയും ചേര്‍ന്ന് 2156രൂപ കൈക്കൂലി വാങ്ങിയതായി ബീജിംഗിലെ ഒന്നാം നമ്പര്‍ ഇന്‍റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതിയില്‍ തെളിഞ്ഞതിനെത്തുടര്‍ന്നാണ് വിധിയുണ്ടായത്.

അടുത്തകാലത്ത് ചീനയില്‍ അഴിമതിവിരുദ്ധനടപടികള്‍ ശക്തമാക്കിയ ശേഷം ശിക്ഷിക്കപ്പെടുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് 67കാരനായ ചെങ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X