Get Updates
Get notified of breaking news, exclusive insights, and must-see stories!

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെ ആക്രമണം: 30 മരണം

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പഹല്‍ഗാമിലുണ്ടായ കനത്ത വെടിവെപ്പില്‍ 30 പേര്‍ മരിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും അമര്‍നാഥിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകരാണ്. 36 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

രണ്ടു തീവ്രവാദികളെ പോലീസ് കൊന്നതിനെത്തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. മരിച്ചവരില്‍ രണ്ടു പോലീസ് കോണ്‍സ്റബിള്‍ മാരും ഉണ്ടെന്ന് ഒരു പോലീസ് വക്താവ് അറിയിച്ചു. അഹ്മദ്, സുര്‍ജീത് സിംഗ് എന്നിവരാണ് അവര്‍.

പഹല്‍ഗാമിലെ തീര്‍ത്ഥാടകരുടെ താമസസ്ഥലത്ത് എത്തിയ തീവ്രവാദികള്‍ തീര്‍ത്ഥാടകര്‍ക്കു നേരെ വെടിവെക്കുകയായിരുന്നു. തീര്‍ത്ഥാടകര്‍ ഭക്ഷണം കഴിക്കുകയായിരുന്ന ഒരു ഹോട്ടലിലേക്കും സെന്‍ട്രല്‍ റിസര്‍വ് പോലീസിന്റെ ക്യാമ്പിലേക്കുമാണ് തീവ്രവാദികള്‍ നിറയൊഴിച്ചത്. കനത്ത വെടിവെപ്പിനെക്കൂടാതെ കുറഞ്ഞത് ആറ് ഗ്രനേഡുകളെങ്കിലും തീവ്രവാദികള്‍ തീര്‍ത്ഥാടകര്‍ക്കുനേരെ വലിച്ചെറിഞ്ഞിട്ടുണ്ട്.

തീവ്രവാദികളുടെ ആക്രമണത്തെ പോലീസ് ചെറുക്കാന്‍ ആരംഭിച്ചതോടെ തീര്‍ത്ഥാടകരും സമീപവാസികളും പരിഭ്രാന്തരായി. ഭയന്നോടുന്ന തീര്‍ത്ഥാടകരെയും നിലവിളിക്കുന്ന സ്ത്രീകളെയും സംഭവസ്ഥലത്തെങ്ങും കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

എന്നാല്‍ പോലീസ് പ്രത്യാക്രമണം ആരംഭിച്ചതോടെ തീവ്രവാദികള്‍ പിന്‍വാങ്ങി. രണ്ടു തീവ്രവാദികളെ പോലീസ് സംഭവസ്ഥലത്തുവെച്ചു തന്നെ വെടിവെച്ചുകൊന്നു. പഹല്‍ഗാം നഗരത്തില്‍ അവരെ പിടികൂടാനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

1994-ല്‍ ഹര്‍കത്തുല്‍ അന്‍സാര്‍ ആക്രമിച്ചതിനുശേഷം അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരെ ആദ്യമായി നടക്കുന്ന ആക്രമണമാണിത്. കേന്ദ്ര സര്‍ക്കാര്‍ ശക്തമായ സുരക്ഷാസംവിധാനമൊരുക്കിയതിനാല്‍ ഈ വര്‍ഷം ഇതുവരെ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. ആര്‍മി, പാരാമിലിട്ടറി, പോലീസ് എന്നിവയുടെ ആയിരക്കണക്കിന് ഭടന്മാരെ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

ആക്രമണത്തെ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള അപലപിച്ചു.

ബന്ധപ്പെട്ട റിപ്പോര്‍ട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+