Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മുവില്‍ കര്‍ഫ്യൂ; അമര്‍നാഥ് യാത്ര റദ്ദാക്കി

ജമ്മു: കശ്മീരിലും പരിസര പ്രദേശങ്ങളിലും തീവ്രവാദികള്‍ നടത്തുന്ന കൊലപാതകങ്ങളെത്തുടര്‍ന്ന് ജമ്മു ഡിവി ഷനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജമ്മു മുതല്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ 30 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം വരെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള തീര്‍ത്ഥയാത്ര താല്‍ക്കാലികമായി റദ്ദാക്കി.

പഹല്‍ഗാമില്‍ 30 പേര്‍ കൊല്ലപ്പെട്ടതിനു പുറമെ അനന്ത്നാഗ്, കുപ്വാര, ദോദ എന്നീ ജില്ലകളിലായി 41 പേരെയും ആഗസ്ത് ഒന്ന്ചൊവാഴ്ചയുംആഗസ്ത് രണ്ട് ബുധനാഴ്ചയുമായി തീവ്രവാദികള്‍ കൊലപ്പെടുത്തി.

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കര്‍ഫ്യൂ നിലവില്‍ വരുമെന്ന് ജമ്മു ഡിവിഷണല്‍ കമ്മീഷണര്‍ അനില്‍ ഗോസ്വാമി പറഞ്ഞു. കൊലപാതകം നടന്ന എല്ലാ സ്ഥലത്തും സ്ഥിതിഗതികള്‍ നിയന്ത്രണധീനമാണെന്ന് ഗോസ്വാമി വ്യക്തമാക്കി. കര്‍ഫ്യൂ നടപ്പാക്കാനായി പോലീസും പാരാമിലിട്ടറി ട്രൂപ്പുകളും രംഗത്തിറങ്ങിയിട്ടുണ്ട്.

മുജാഹിദ്ദീനുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് അദ്വാനി

അതിനിടെ കശ്മീരിലെ സംഭവവികാസങ്ങള്‍ പരിശോധിക്കാനായി കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്നുമുള്ള ഒരു സംഘം ഉടനെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. കശ്മീര്‍ താഴ്വരയില്‍ സമാധാനം പുനഃസ്ഥാപിക്കാനാവശ്യമായതെല്ലാം ചെയ്യുമെന്നും ഹിസ്ബുള്‍ മുജാഹിദ്ദീനുമായുള്ള സംഭാഷണ ം നടത്താനുള്ള തീരുമാനത്തില്‍ നിന്നും പിറകോട്ടുപോകുന്ന പ്രശ്നമില്ലെന്നും ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി ദില്ലിയില്‍ പറഞ്ഞു.

മുജാഹിദ്ദീനുമായി ചര്‍ച്ച നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം ചില തീവ്രവാദ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്ന് അദ്വാനി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരില്‍ സമാധാനം തിരിച്ചുവരുന്നതില്‍ തീവ്രവാദഗ്രൂപ്പുകള്‍ അസ്വസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+