Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിമാചലില്‍ വെള്ളപ്പൊക്കം: 56 പേര്‍ മരിച്ചു

സിംല: ഹിമാചല്‍ പ്രദേശില്‍ വെള്ളപ്പൊക്കത്തില്‍ 56 പേര്‍ മരിച്ചു. ജൂലൈ 31-ന് തിങ്കളാഴ്ച രാത്രി സത്ലജ്നദിയില്‍ ജലനിരപ്പുയര്‍ന്നപ്പോഴുണ്ടായ വെള്ളപ്പൊക്കത്തിലാണ് ദുരന്തം. മരിച്ചവരില്‍ 41 പേരും കിന്നൗര്‍ ജില്ലയിലുള്ളവരാണ്.

കിന്നൗര്‍ ജില്ലയിലും സിംലയിലെ രാംപൂരിലുമാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്. ഈ രണ്ടു സ്ഥലങ്ങളിലായി 20 പേരെ കാണാതായിട്ടുണ്ട്.

സത്ലജിലെ വെള്ളം സാധാരണയിലും 25 അടി ഉയര്‍ന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമാല്‍ പറഞ്ഞു.കിന്നൗരിലേക്കുള്ള എല്ലാ ഗതാഗതബന്ധങ്ങളും തകര്‍ന്നിരിക്കുകയാണ്. ദേശീയപാതയുടെ 30 കിലോമീറ്റര്‍ ദൂരത്തില്‍ റോഡും പാലങ്ങളും ഒലിച്ചുപോയി. മരിച്ചവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

വെള്ളപ്പൊക്കം മൂലം ഏതാണ്ട് 1000 കോടി രൂപയുടെ നഷ്ടമുണ്ടായതായി ധുമാല്‍ പറഞ്ഞു. കേന്ദ്രത്തില്‍ നിന്നുള്ള സഹായം കാത്തിരിക്കുയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുമായി ഇക്കാര്യം ഉടന്‍ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 50,000 രൂപ സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+