Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ സ്ഥിതി പൊതുവെ ശാന്തം

ബാംഗ്ളൂര്‍: ആഗസ്ത് രണ്ട് ബുധനാഴ്ച കര്‍ണാടകയില്‍ സ്ഥിതിഗതികള്‍ പൊതുവെ ശാന്തമായിരുന്നു.

തലസ്ഥാനമായ ബാംഗ്ളൂര്‍ ഉള്‍പ്പെടെ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ബാംഗ്ളൂരില്‍ രാവിലെ ജനജീവിതം സാധാരണ ഗതിയിലായിരുന്നുവെങ്കിലും ഉച്ചയോടെ അന്തരീക്ഷം മോശമാവുകയായിരുന്നു.

അങ്ങിങ്ങായി ഒറ്റപ്പെട്ട അക്രമ സംഭവങ്ങളുടെ കിംവദന്തി പരന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. ബാംഗ്ളൂര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ വക ബസുകള്‍ രാവിലെ ഓടിത്തുടങ്ങിയിരുന്നുവെങ്കിലും അക്രമ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഓട്ടം നിര്‍ത്തി.

ഉച്ചതിരിഞ്ഞതോടെ കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിചി ല്ല. എന്നാല്‍ നഗരത്തിലൊരിടത്തും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു.

മുന്‍ കരുതലെന്ന നിലയില്‍ നഗരത്തില്‍ ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

അതേ സമയം ബാംഗ്ളൂരില്‍ നിന്നുള്ള ദീര്‍ഘദൂരബസ് സര്‍വീസുകള്‍ ഒഴിച്ചാല്‍ സംസ്ഥാനത്തൊട്ടാകെ വാഹന ഗതാഗതം സാധാരണ നിലയിലായിരുന്നുവെന്ന് ക്രമ സമാധാനപാലനത്തിന്റെ ചുമതലയുള്ള ഡി.ജി.പി. എം. ഡി. സിങ് അറിയിച്ചു.

മൈസൂറിലെ പെരിയ പട്ടണം, ഹാസന്‍ പട്ടണം, ബേലൂര്‍, സോംവാര്‍പേട്ട്, മാണ്ഡ ്യ ജില്ലയിലെ ബെള്ളൂര്‍,മെല്‍കോട്ടെ, ബെല്ലാരി ജില്ലയിലെ സാന്‍ഡൂര്‍, ഗുല്‍ബെര്‍ഗ പട്ടണം, തുംകൂര്‍ ജില്ലയിലെ തുറുവികെരെ, ചാമരാജ് നഗര്‍ ജില്ലയിലെ യേലാണ്ടൂര്‍, ബീദര്‍ എന്നിവിടങ്ങളില്‍ ജനജീവിതം പൂര്‍ണ്ണമായും തടസ്സപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+