കനത്ത സുരക്ഷയോടെ അമര്‍നാഥ് യാത്ര തുടരും
ദില്ലി: തീവ്രവാദികളുടെ ഭീഷണിയെ വകവെക്കാതെ കനത്ത സുരക്ഷാ സംവിധാനങ്ങളോടെ അമര്‍നാഥ് തീര്‍ത്ഥയാത്ര തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പാര്‍ലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനോട് ഇന്ത്യാ സര്‍ക്കാര്‍ അനുകൂലനിലപാട് സ്വീകരിച്ചത് കശ്മീര്‍ തീവ്രവാദികളെയും വിദേശ നുഴഞ്ഞു കയറ്റക്കാരെയും ചൊടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ സുരക്ഷാസംവിധാനം ശക്തമാക്കാന്‍ ബന്ധപെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്, അദ്വാനി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അക്രമസംഭവങ്ങള്‍ നടന്ന കശ്മീരിലെ പ്രദേശങ്ങളിലെ സ്ഥിതി വിലയിരുത്തി വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ നടത്തുവാന്‍ ജമ്മു-കശ്മീര്‍ വകുപ്പിലെ സ്പെഷ്യല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആഗസ്ത് ഒന്ന് ചൊവാഴ്ച വൈകുന്നേരത്തിനുശേഷം കശ്മീരില്‍ നടന്ന തീവ്രവാദി ആക്രമണങ്ങളില്‍ 80-ഓളം പേര്‍ മരിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications