കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ കൂട്ടക്കൊല ; 41 പേര്‍ കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍ : കശ്മീരില്‍ കൊലപാതക പരമ്പര തുടരുകയാണ് .രണ്ടു ദിവസത്തിനുള്ളില്‍ വ്യത്യസ്ത സംഭവങ്ങളിലായി 41 പേര്‍ കൊല്ലപ്പെട്ടു.

ശ്രീനഗറില്‍ നിന്നും 80 കിലോ മീറ്റര്‍ ദൂരെയുള്ള മിര്‍ ബാസാറിലെ ഇഷ്ടികക്കളത്തില്‍ ജോലി ചെയ്യുന്ന 18 തൊഴിലാളികളെ അക്രമികള്‍ കൊലപ്പെടുത്തി. ബീഹാറില്‍ നിന്നും ജോലിക്കെത്തിയവരാണ് കൊല്ലപ്പെട്ട തൊഴിലാളികള്‍. ആഗസ്ത് ഒന്ന് ചൊവാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്.

ഉടന്‍ തന്നെ അനന്ത്നാഗില്‍ നിന്നും പൊലീസ് എത്തി. കൊലയാളികള്‍ കശ്മീര്‍ തീവ്രവാദികളാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ തീവ്രവാദി സംഘടനകളൊന്നും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. മറ്റൊരു സംഭവത്തില്‍ തെക്കന്‍ അനന്ത്നാഗ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ ജോലിക്കെത്തിയ ബീഹാറികളായ ഏഴ് തൊഴിലാളികളെ തീവ്രവാദികള്‍ വെടിവച്ചു കൊന്നു.

കുപ്വാരയിലെ കലാരൂസില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ യും തീവ്രവാദി കള്‍ വധിച്ചു.

ദോദയില്‍ 11 പേരെ വധിച്ചു

ദോദ ജില്ലയില്‍ ആഗസ്ത് ഒന്ന് ചൊവാഴ്ച രാത്രി 11ഗ്രാമീണരെയാണ് തീവ്രവാദികള്‍ വധിച്ചത്. കൊണ്ട പൊഗല്‍ പരിസ്താന്‍ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമത്തിലെത്തിയ തീവ്രവാദികള്‍ ഒരു പ്രത്യേക സമുദായത്തിലെ ആളുകള്‍ താമസിക്കുന്ന വീടുകള്‍ വളഞ്ഞ് യന്ത്രത്തോക്കുകള്‍ കൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.ദോദയില്‍ നിന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീവ്രവാദികളെ പിടികൂടാന്‍ ഊര്‍ജ്ജിതമായ തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X