ക്രിസ്ത്യന്‍ നേതാക്കളുമായി ചര്‍ച്ചയാകാമെന്ന് പുരി ശങ്കരാചാര്യര്‍
കല്‍ക്കട്ട : മതപരിവര്‍ത്തനത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ക്രിസ്ത്യന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പുരി ശങ്കരാചാര്യര്‍ സ്വാമി നിശ്ചലാനന്ദ സരസ്വതി അറിയിച്ചു.
വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ചിട്ടുള്ള ഹിന്ദു-ക്രിസ്ത്യന്‍ നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാമെന്ന് ശങ്കരാചാര്യര്‍ സമ്മതിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഇത് സഹായകമാകുമെന്ന് ശങ്കരാചാര്യര്‍ പറഞ്ഞു.
ഒറീസയിലെയും ബംഗാളിലെയും ആദിവാസി മേഖലകളില്‍ മതപരിവര്‍ത്തനത്തിന്റെ പേരില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. മതംമാറ്റം നടത്തിയവരെ പുന:പരിവര്‍ത്തനം നടത്താനുള്ള ശ്രമമാണ് ഇരുകൂട്ടരും നടത്തുന്നത്.












Click it and Unblock the Notifications