രാജ്കുമാറിന്റെ വീട്ടിലേയ്ക്കു ജനം ഒഴുകുന്നു
ബാംഗ്ളൂര്‍: ആശ്വാസ വാക്കുകളുമായി തങ്ങളുടെ പ്രിയതാരത്തിന്റെ വീട്ടിലേയ്ക്കൊഴുകുകയാണ് കന്നഡ ജനത.
രാജ്കുമാറിന്റെ ഭാര ്യ പാര്‍വതമ്മയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാനും അവരുടെ ദു:ഖത്തില്‍ പങ്കു കൊള്ളാനും ആഗസ്ത് രണ്ട് ബുധനാഴ്ച വന്‍ ജനാവലിയെത്തിയിരുന്നു.
രാജ്കുമാറിന്റെ വീടിന് ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും സന്ദര്‍ശകര്‍ക്ക് അതൊന്നും പ്രശ്നമായിരുന്നില്ല. കന്നഡ നടന്‍ ശ്രീനാഥ്, ജനതാദള്‍( എസ്) നേതാവ് ബാസവ രാജ് ബൊമ്മൈ തുടങ്ങിയ പ്രമുഖര്‍ രാവിലെ തന്നെയെത്തിയിരുന്നു.
പ്രിയ താരത്തിന്റെ അവസ്ഥയില്‍ മനം നൊന്തു പൊട്ടിക്കരഞ്ഞ ആരാധകരെ രാജ്കുമാറിന്റെ ഭാര ്യ പാര്‍വതമ്മ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ജനങ്ങളോടു സംയമനം പാലിക്കണമെന്നും അവര്‍ ആവശ ്യപ്പെട്ടു.
പ്രശ്ന പരിഹാരത്തിനായുള്ള മാര്‍ഗ്ഗങ്ങള്‍ കേന്ദ്ര-- -കര്‍ണാടക- തമിഴ്നാട് സര്‍ക്കാരുകള്‍ ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്യണമെന്ന് മുന്‍ കര്‍ണാടക മുഖ ്യമന്ത്രി എസ്. ബംഗാരപ്പ നിര്‍ദ്ദേശിച്ചു. രാജ്കുമാറിന്റെ മൂത്ത പുത്രന്‍ ശിവരാജ് കുമാര്‍ വിവാഹം ചെയ്തിരിക്കുന്നത് ബംഗാരപ്പയുടെ മകളെയാണ്.












Click it and Unblock the Notifications