സാക്ഷി മഹാരാജിനെതിരെ ബലാത്സംഗാരോപണം
ലഖ്നോ: സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്സഭാംഗമായ വിവാദനായകന്‍ സ്വാമി സച്ചിദാനന്ദ് സാക്ഷി മഹാരാജിനെതിരെ ബലാത്സംഗശ്രമത്തിന് കേസ്.
മധ്യ ഉത്തര്‍പ്രദേശിലെ ഇത്താഹ് ജില്ലയിലുള്ള സ്വാമിയുടെ ആശ്രമത്തിലെ അന്തേവാസിയായ ദുര്‍ഗ ഭാരതി(26)യാണ് തട്ടിക്കൊണ്ടുപോകല്‍, അന്യായതടങ്കലില്‍ വയ്ക്കല്‍, ആക്രമണം, കൂട്ടബലാത്സംഗം തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് സാക്ഷി മഹാരാജ് എം. പി.ക്കെതിരെ പൊലീസില്‍ പരാതി നല്കിയത്.
എം. പി.ക്കെതിരെ പരാതി ലഭിച്ച കാര്യം ഉത്തര്‍പ്രദേശ് ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. കെ. മിത്തല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരാതിയെത്തുടര്‍ന്ന് ഇത്താഹ് ജില്ലാ മജിസ്ട്രേറ്റ് ഏ. കെ. ടണ്ഠന്‍ ദുര്‍ഗയെ പരിശോധിക്കാന്‍ പ്രത്യേക വൈദ്യസംഘത്തെ നിയോഗിച്ചു.
എന്നാല്‍ സ്വാമിക്കെതിരെ പകപോക്കാന്‍ ഭരണകക്ഷിയായ ബി. ജെ. പി. കള്ളക്കേസുണ്ടാക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിച്ചു. ബി. ജെ. പി.യില്‍ നിന്ന് പുറത്താക്കപ്പെട്ടശേഷമാണ് സാക്ഷി മഹാരാജ് സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്സഭാംഗമായത്.












Click it and Unblock the Notifications