Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്കുമാറിനെ കൊല്ലുമെന്ന് വീരപ്പന്‍

ചെന്നൈ: തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ താന്‍ ബന്ദികളാക്കിയ രാജ്കുമാറിനെയും മറ്റു മൂന്നു പേരെയും കൊല്ലുമെന്ന് വനംകൊള്ളക്കാരന്‍ വീരപ്പന്‍. രാജ്കുമാറിന്റെ ഭാര്യ പാര്‍വതമ്മയുടെ കൈവശം കൊടുത്തയച്ച ഓഡിയോ കാസറ്റിലാണ് വീരപ്പന്‍ ഈ ഭീഷണി മുഴക്കിയിട്ടുള്ളത്.

താന്‍ ഇപ്പോള്‍ നടത്തിയ തട്ടിക്കൊണ്ടുപോകല്‍ ആദ്യത്തേതു പോലെയല്ലെന്നും സര്‍ക്കാര്‍ തന്റെ ആവശ്യങ്ങള്‍ ഗൗരവമായി എടുക്കണമെന്നും വീരപ്പന്‍ കാസറ്റില്‍ പറ യുന്നുണ്ട്.

വീരപ്പന്‍ കള്ളം പറയുകയാണെന്നും ആരെയും കൊല്ലില്ലെന്നും നിങ്ങള്‍ ധരിക്കരുത്. ഇപ്പോഴത്തെ അവസ്ഥ തീര്‍ത്തും ഭിന്നമാണ്. മുമ്പ് ഞാന്‍ ഒറ്റയ്ക്കായിരുന്നതുകൊണ്ട് എന്റെ നിലനില്‍പ്പിന് പൊതുമാപ്പ് ആവശ്യമായിരുന്നു. അതിനാലാണ് അന്ന് ബന്ദികളെ ഞാന്‍ വിട്ടയച്ചത്. എന്നാല്‍ ഇന്ന് എന്റെ കൂടെ എന്തിനും പോന്ന ഒരു സംഘമുണ്ട്, വീരപ്പന്‍ പറയുന്നു.

കന്നഡ ചലച്ചിത്രതാരമായ രാജ്കുമാറിന്റെ നീക്കങ്ങള്‍ താന്‍ സശ്രദ്ധം വീക്ഷിച്ചിരുന്നുവെന്നും വളരെ ശ്രദ്ധയോടെയാണ് റാഞ്ചല്‍ നടത്തിയതെന്നും വീരപ്പന്‍ കാസറ്റില്‍ വിവരിക്കുന്നുണ്ട്. രാജ്കുമാറും മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്. ബംഗാരപ്പയുമായുള്ള ബന്ധവും ചില ഇടപാടുകളും തനിക്കറിയാമെന്നും അതിനാലാണ് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയതെന്നും വീരപ്പന്‍ അവകാശപ്പെടുന്നു.

ആഗസ്ത് രണ്ടിന് ബുധനാഴ്ച പുറത്തിറങ്ങിയ തമിഴ് വാരിക നക്കീരനിലാണ് ഓഡിയോ കാസറ്റിന്റെ ഉള്ളടക്കം ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍ തന്റെ ആവശ്യം പ്രത്യേക ദൂതനായ നക്കീരന്‍ എഡിറ്റര്‍ ആര്‍.ആര്‍. ഗോപാലിനോടു മാത്രമേ പറയുകയുള്ളൂ എന്ന് വീരപ്പന്‍ വ്യക്തമാക്കി.

തന്നെ കീഴ്പ്പെടുത്താന്‍ ശക്തി ഉപയോഗിക്കുകയാണെങ്കില്‍ അനിഷ്ടകരമായ സംഭവങ്ങള്‍ ഉണ്ടാകുമെന്നും വീരപ്പന്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ മിസൈലുകളോ ആറ്റം ബോംബുകളോ കൊണ്ടുവന്നാലും ആവശ്യത്തില്‍ നിന്നും തരിമ്പുപോലും ഞങ്ങള്‍ പിന്നോട്ടു പോകില്ല വീരപ്പന്‍ പറഞ്ഞു.

എന്റെ സഹോദരനും മറ്റു അഞ്ചു സഹായികളും തമിഴ്നാട് പോലീസിന് കീഴടങ്ങിയപ്പോള്‍ അവരെ 10 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. അന്നത്തെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡ അധികൃതരുമായി ഗൂഢാലോചന നടത്തി അവരെ വിഷം കൊടുത്തു കൊന്നു, വീരപ്പന്‍ ആരോപി ക്കുന്നു.

ദയയുടെയോ പിടിക്കപ്പെടുമെന്ന ഭീഷണിയുടെയോ പേരില്‍ വീരപ്പന്‍ മുമ്പു ബന്ദികളാക്കിയ ആറു പേരെ വിട്ടയച്ചതുപോലെ ഇപ്പോഴും ഉണ്ടാകുമെന്ന് നിങ്ങള്‍ കരുതരുതെന്ന് വിചാരിച്ചാണ് ഞാന്‍ ഇത്രയും പറയുന്നത്. ഇപ്രാവശ്യം എനിക്ക് വ്യക്തമായ പദ്ധതികളാണുള്ളത്-വീരപ്പന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+