ഉത്തരാഞ്ചല്‍ ബില്‍ ലോക്സഭ പാസാക്കി
ദില്ലി: രാജ്യത്തെ 27-ാമത്തെ സംസ്ഥാനമായ ഉത്തരാഞ്ചലിനു രൂപം നല്കുന്ന ബില്‍ ആഗസ്ത് ഒന്ന് ചൊവാഴ്ച രാത്രി ലോക്സഭ പാസാക്കി.
ഉത്തര്‍പ്രദേശില്‍ നിന്ന് വേര്‍പെടുത്തിയ 13 ജില്ലകള്‍ ഉള്‍പ്പെടുത്തി രൂപികരിക്കുന്ന ഉത്തരാഞ്ചലിന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബില്ലിന്റെ ചര്‍ച്ചക്ക് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി എല്‍. കെ. അദ്വാനി ലോ ക്സഭയില്‍ ഉറപ്പുനല്കി.
പുതിയ മൂന്ന് സംസ്ഥാനങ്ങള്‍ രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ രണ്ടാമത്തേതാണ് ഉത്തരാഞ്ചല്‍. ഛത്തീസ്ഗഢ് സംസ്ഥാനം രൂപീകരിക്കാനുള്ള ബില്‍ ലോക്സഭ ജൂലൈ 31തിങ്കളാഴ്ച പാസാക്കിയിരുന്നു. ഈ പരമ്പരയില്‍ മൂന്നാമത്തേതായ ജാര്‍ഖണ്ട് ബില്‍ ആഗസ്ത് രണ്ട് ബുധനാഴ്ച ലോക്സഭയുടെ പരിഗണനക്ക് വരും.
ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications