Get Updates
Get notified of breaking news, exclusive insights, and must-see stories!

ബന്ദിയാക്കിയ കുട്ടിയെ വെട്ടിപ്പരുക്കേല്പിച്ചു

തിരുവനന്തപുരം: കിട്ടാനുള്ള 3500 രൂപയ്ക്കായി പിഞ്ചുബാലികയെ രണ്ടു മണിക്കൂര്‍ ബന്ദിയാക്കിയശേഷം അക്രമി ബന്ധുക്കളുടെയും പൊലീസിന്റെയും മുന്നില്‍വെച്ച് ക്രൂരമായി വെട്ടിപ്പരുക്കേല്പിച്ചു.

തിരുവനന്തപുരം കിളിയൂര്‍ തടിവിഴുന്ന കരിക്കകം നീതുവിലാസത്തില്‍ ഭുവനചന്ദ്രന്റെയും മഹേഷ് റാണിയുടെയും ഏകമകള്‍ മൂന്നുവയസ്സുകാരി നീതുവാണ് ആക്രമണത്തിനിരയായത്. നീതുവിനെ ആക്രമിച്ച പൊട്ടുവിളാകം തെക്കുംകര പുത്തന്‍വീട്ടില്‍ വേലപ്പനെ(45) നാട്ടുകാരും വെള്ളറട പൊലീസും ചേര്‍ന്ന് പിടികൂടി.

തനിക്കു നല്കാനുള്ള 3500 രൂപ ആവശ്യപ്പെട്ട് വെട്ടുകത്തിയുമായി ആഗസ്ത് രണ്ട് ബുധനാഴ്ച രാവിലെ ഭുവനചന്ദ്രന്റെ വീട്ടിലെത്തിയ വേലപ്പന്‍ കുട്ടിയെയും കൈയിലെടുത്ത് മുന്‍വശത്തെ മുറിയില്‍ കയറി വാതിലടച്ചു. കുട്ടിയുടെ നിലവിളി കേട്ടോടിയെത്തിയ മഹേഷ് റാണി ഭുവനചന്ദ്രന്‍ സ്ഥലത്തില്ലെന്ന് പറഞ്ഞെങ്കിലും വേലപ്പന്‍ വിശ്വസിച്ചില്ല. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയ അനുനയശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പൊലീസില്‍ വിവരമറിയിച്ചത്.

പൊലീസിനെ കണ്ടമാത്രയില്‍ വേലപ്പന്‍ നീതുവിനെ തലങ്ങും വിലങ്ങും വെട്ടി. വാതില്‍ ചവിട്ടിപ്പൊളിച്ചകത്തുകടന്ന പൊലീസുകാര്‍ക്കുനേരെയും ആക്രമണമുണ്ടായി. അവര്‍ ബലപ്രയോഗത്തിലൂടെ വേലപ്പനെ കീഴടക്കുകയായിരുന്നു.

വെട്ടേറ്റ് തലച്ചോറ് ചിതറി ഗുരുതരാവസ്ഥയിലായ നീതുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+