Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ആദ്യത്തെ സൂപ്പര്‍ ഫയര്‍ സ്റേഷന്‍ തുറന്നു

കൊച്ചി: കേരളത്തിലെ ആദ്യത്തെ സൂപ്പര്‍ ഫയര്‍ സ്റേഷന്‍ തൃക്കാക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വൈദ്യുതി-സഹകരണമന്ത്രി എസ്. ശര്‍മ ഫയര്‍ സ്റേഷന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ പൊലീസ്, അിശമനസേനാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും ഫലപ്രദമാക്കുന്നതിനും പത്താം ധനകാര്യകമ്മീഷന്‍ അനുവദിച്ച പ്രത്യേക സാമ്പത്തികസഹായം സര്‍ക്കാര്‍ ഈ മേഖലയില്‍ പ്രയോജനപ്പെടുത്തി വരികയാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 64-ാമത്തെ ഫയര്‍ സ്റേഷനാണ് തൃക്കാക്കരയില്‍ ഉദ്ഘാടനം ചെയ്തത്. കൊച്ചി കയറ്റുമതി സംസ്കരണമേഖലയും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് നിര്‍മാണച്ചെലവ് വഹിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബാലന്‍സ് സ്കീം പ്രകാരം കയറ്റുമതി സംസ്കരണമേഖലയ്ക്ക് ലഭിച്ച 61 ലക്ഷം രൂപ ഫയര്‍ സ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി നല്‍കി.

രണ്ട് ഫയര്‍ എഞ്ചിനുകളും ജീപ്പും ആംബുലന്‍സും രക്ഷാപ്രവര്‍ത്തനത്തിനുള്ള സാമഗ്രികളും ഫയര്‍ സ്റേഷനില്‍ സജ്ജമായിട്ടുണ്ട്. കയറ്റുമതി സംസ്കരണമേഖല, കിന്‍ഫ്ര വ്യവസായ പാര്‍ക്ക്, നേവല്‍ ഫിസിക്കല്‍ ഓഷ്യനോഗ്രാഫിക് ലാബറട്ടറി, സിവില്‍ സ്റേഷന്‍ എന്നിവ അടുത്തുള്ളത് കണക്കിലെടുത്താണ് ഫയര്‍ സ്റേഷന്‍ നിര്‍മിക്കാന്‍ തൃക്കാക്കര തന്നെ തെരഞ്ഞെടുത്തത്. ഇവിടെ 14 ഫയര്‍ എഞ്ചിനുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ഒരു ലക്ഷം ലിറ്റര്‍ വെള്ളവും സ്റേഷനോട് ചേര്‍ന്ന് നിര്‍മിച്ച ടാങ്കില്‍ സംഭരിക്കാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+