കൊച്ചിയില്‍ രണ്ട് കോടിയുടെ ഹെറോയിന്‍ പിടിച്ചു
കൊച്ചി : കൊച്ചിയില്‍ വീണ്ടും വന്‍മയക്ക് മരുന്നു വേട്ട. എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ നടന്ന റെയ്ഡില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ രണ്ട് കോടി രൂപ വില വരുന്ന ഹൈഗ്രേഡ് ഹെറോയിന്‍ പിടിച്ചെടുത്തു.
അന്താരാഷ്ട്ര മയക്ക് മരുന്നു ശൃംഖലയില്‍ കണ്ണികളായ നാലു പേര്‍ പിടിയിലായിട്ടുണ്ട്.മുംബൈയില്‍ സ്ഥിരതാമസക്കാരനും കാസര്‍കോട് സ്വദേശിയുമായ ജനാര്‍ദ്ദനന്‍ , മകന്‍ വാസുദേവന്‍ , ചെന്നൈയില്‍ താമസിക്കുന്ന ചാവക്കാട് സ്വദേശി രവീന്ദ്രന്‍, തൃശൂര്‍ സ്വദേശി പോളി എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.
മുംബൈയില്‍ നിന്നും മയക്ക് മരുന്ന് കൊച്ചിയില്‍ കൈമാറാനെത്തിയ ഇവര്‍ അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയയില്‍ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. രാജസ്ഥാനിലെ പാക് അതിര്‍ത്തിയില്‍ നിന്നും മുംബൈയില്‍ ഹെറോയിന്‍ എത്തിച്ച് വിതരണം നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്.
കൊച്ചിയില്‍ പിടിയിലായ സംഘത്തിന്റെ തലവന്‍ ജനാര്‍ദ്ദനനാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications