തിരുവനന്തപുരം- കോഴിക്കോട് കപ്പല്‍ യാത്ര ഒക്ടോബറില്‍
തിരുവനന്തപുരം: തലസ്ഥാനത്തു നിന്ന് കോഴിക്കോട്ടേക്കുള്ള കപ്പല്‍ യാത്ര ഒക്ടോബറില്‍ യാഥാര്‍ത്ഥ ്യമായേക്കും. നൂറുപേര്‍ക്ക് സഞ്ചരിക്കാവുന്ന കപ്പല്‍ സര്‍വീസ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് മുഖ ്യമന്ത്രി ഇ കെ നായനാര്‍ ആഗസ്ത് ഒന്ന് ചൊവാഴ്ച പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് പൂന്തുറ മുതല്‍ ആക്കുളം വരെ യുള്ള ജലപാതയില്‍ നടപ്പാക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കപ്പലിന്റെ പണി പൂര്‍ത്തിയായെന്നും മുഖ ്യ മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വിഴിഞ്ഞത്തു നിന്നും പുറപ്പെടുന്ന കപ്പല്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെത്തും. അവിടെ നിന്ന ് രണ്ടു മണിക്കൂര്‍ മതി കോഴിക്കോട്ടെത്താന്‍.
ആകെ അഞ്ചു മണിക്കൂര്‍ കൊണ്ട് തലസ്ഥാനത്തു നിന്നും കോഴിക്കോട്ടെത്താനാവുമെന്നതാണ് കപ്പല്‍ യാത്രയുടെ ഗുണമെന്ന് മുഖ ്യ മന്ത്രി പറഞ്ഞു.












Click it and Unblock the Notifications