കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റ്റീസ് ഉഷ ഇന്ത ്യന്‍ ലോ ഇന്‍സ്റ്റിറ്റ ്യൂട്ട് അധ്യക്ഷ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ ്യൂട്ട് കേരള ശാഖയുടെ അധ്യക്ഷ ആയി കേരള ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജി ജസ്റ്റിസ് കെ കെ ഉഷയെ നിയമിച്ചു. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഇവര്‍.

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡോ.എ . എസ് ആനന്ദിന്റെ അംഗീകാരത്തോടെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് എ. വി സാവന്ത് ആണ് നിയമനം നടത്തിയത്.

ലോ ഇന്‍സ്റ്റിറ്റ ്യൂട്ടിന്റെ എക്സിക്യൂട്ടീവ് കൗണ്‍സിലും പുന:സംഘടിപ്പിച്ചു. ചീഫ് ജസ്റ്റീസ് എ.വി സാവന്ത് ചെയര്‍മാന്‍, അഡ്വ. സുശീല . ആര്‍ . ഭട്ട് സെക്രട്ടറി, അഡ്വക്കെറ്റ് ജനറല്‍ എം കെ ദാമോദരന്‍ ട്രഷറര്‍, അംഗങ്ങളായി നിയമ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍, ജസ്റ്റീസുമാരായ പി കെ ബാലസുബ്രഹ്മണ്യന്‍, കെ എസ് രാധാകൃഷ്ണന്‍, എസ് ശങ്കരസുബന്‍, സി എസ് രാജന്‍, അഡ്വക്കെറ്റുമാരായ എം എം അബ്ദുല്‍ അസീസ് , പത്രോസ് മത്തായി, എം പി സെന്‍, ഡോ. കെ എന്‍ ചന്ദ്രശേഖര പിള്ള എന്നിങ്ങനെയാണ് കൗണ്‍സില്‍ പുന:സംഘടിപ്പിച്ചത.്

ഹൈക്കോടതി ആസ്ഥാനമായ ഇന്‍സ്റ്റിറ്റ ്യൂട്ടിന്റെ ലക്ഷ്യം നിയമ ഗവേക്ഷണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X