അഴിമതി : കുടിവെള്ള പദ്ധതി ടെണ്ടറുകള്‍ പുന: പരിശോധിക്കും
തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി ജപ്പാന്‍ സഹായത്തോടെ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്ന കുടിവെള്ള പദ്ധതിയുടെ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിനായി ക്ഷണിച്ച ടെണ്ടറുകള്‍ പുന:പരിശോധിക്കും. വന്‍ അഴിമതി നടന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഈ തീരുമാനം.
ഇതിനായി സംസ്ഥാന ചീഫ് സെക്രട്ടറി എം മോഹന്‍കുമാര്‍ ചെയര്‍മാനായി ഉന്നതതല കമ്മിറ്റിയെ നിയമിച്ചുവെന്ന് ജലസേചന വകുപ്പ് മന്ത്രി വി.പി. രാമകൃഷ്ണപിള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജപ്പാന്‍ ബാങ്കിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന 1787.45 കോടി രൂപയുടെ ഈ പദ്ധതിക്ക് കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിനുള്ള വാട്ടര്‍ അതോറിറ്റിയുടെ നടപടികള്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് വിവാദമാവുകയായിരുന്നു.
ജാപ്പനീസ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പസഫിക് കണ്‍സള്‍ട്ടന്റ് ഇന്റര്‍നാഷണലിന് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ സര്‍ക്കാരിന്റെയും വാട്ടര്‍ അതോറിറ്റിയുടെയും ഉന്നത തലങ്ങളില്‍ വന്‍ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം.
ഇതേപ്പറ്റി അന്വേഷണം നടത്തിയ സി. ബി. ഐ ഇക്കാര്യത്തില്‍ കേസെടുക്കുന്നതിന് പ്രഥമ ദൃഷ്ട ്യാ തെളിവുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് വിവിധ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ ടെണ്ടറുകള്‍ പുന:പരിശോധിക്കുന്നതിന് സര്‍ക്കാര്‍ ഉന്നത തല കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്.
സി. ബി.ഐ ക്ക് ഈ പ്രശ്നത്തില്‍ അന്വേഷണം നടത്താന്‍ അവകാശമില്ലെന്ന് ഇതു സംബന്ധിച്ച പത്ര റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മന്ത്രി പറഞ്ഞു.സി.ബി.ഐയുടെ ചില കണ്ടെത്തലുകള്‍ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെണ്ടര്‍ വിളിയില്‍ പരാജയപ്പെട്ട ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാ പനം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി തന്റെ പക്കല്‍ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അന്വേഷണത്തെ തങ്ങള്‍ ഭയപ്പെടുന്നില്ലെന്നും പദ്ധതിയെ സംബന്ധിച്ചുള്ള നടപടികള്‍ സുതാര ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പസിഫിക് കണ്‍സള്‍ട്ടന്റ് ഇന്റര്‍ നാഷണലിനെ കണ്‍സള്‍ട്ടന്‍സി പാനലില്‍ ഉള്‍പ്പെടുത്തിയതു തന്നെ ജാപ്പനീസ് ധനസഹായ ഏജന്‍സിയുടെ സമ്മര്‍ദ്ദം മൂലമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ജാപ്പനീസ് കമ്പനി കളെ പാനലില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ കേരളത്തിനു ധനസഹായം ലഭ്യമാക്കില്ലെന്നും ഏജന്‍സി മുന്നറിയിപ്പു നല്‍കിയിരുന്നുവത്രേ.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി പരിശോധിക്കുന്നതോടെ കണ്‍സള്‍ട്ടന്‍സി പാനല്‍ സംബന്ധിച്ച സംശയങ്ങള്‍ നീങ്ങുമെന്നും മന്ത്രി പറഞ്ഞു.
കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു സഹായകമായ എന്തെങ്കിലും കിട്ടുമോയെന്ന അനൗദ്യോഗിക അന്വേഷണം മാത്രമേ സി.ബി.ഐ നടത്തിയിട്ടുള്ളൂവെന്ന് ചീഫ് സെക്രട്ടറി എം. മോഹന്‍ കുമാര്‍ ചൂണ്ടിക്കാട്ടി.
അന്വേഷണം നടത്താന്‍ സി.ബി.ഐ യെ അനുവദിക്കണമോയെന്ന കാര ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടുന്നുണ്ടെന്നും ചീഫ് സെക്രട്ടറി വെളിപ്പെടുത്തി.
ധനകാര ്യ സെക്രട്ടറി വിനോദ് റായ്, ജലസേചന വകുപ്പ് സെക്രട്ടറി ഏലിയാസ് ജോര്‍ജ്, ജലഅതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ എന്‍. എസ്. ബാലചന്ദ്രന്‍ നായര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications