ഉത്തരാഞ്ചല്‍ പ്രശ്നത്തില്‍ ബാദല്‍ ഇടയുന്നു
ചണ്ഡീഗഢ്: ഉത്തരാഞ്ചല്‍ സംസ്ഥാനത്തില്‍ ഉദ്ദംസിങ്നഗറിനെ ഉള്‍പ്പെടുത്തുന്നതില്‍ ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ്സിങ് ബാദല്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.
ഇക്കാര്യത്തില്‍ എന്‍.ഡി.എ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ബാദല്‍ പറഞ്ഞു. ഉത്തരാഞ്ചല്‍ സംസ്ഥാനത്തില്‍ ഉദ്ദംസിങ്നഗറിനെ ഉള്‍പ്പെടുത്തുന്നത് താന്‍ അംഗീകരിച്ചിട്ടുണ്ടെന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് പാര്‍ലമെന്റില്‍ പറഞ്ഞപ്പോള്‍ ഞെട്ടിപോയി. ഉദ്ദംസിങ് നഗറില്‍ നിന്ന് തിരിച്ചുവന്നശേഷം ഏകോപനസമിതിയുടെ യോഗം ഉണ്ടായിട്ടില്ല. ഇതേ കുറിച്ചുള്ള എന്റെ അഭിപ്രായം പിന്നെ താനെങ്ങനെ സമിതിയില്‍ പറയും? -ബാദല്‍ ചോദിക്കുന്നു.
ജോര്‍ജ് ഫെര്‍ണാണ്ടസിനെപ്പോലൊരു നേതാവ് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്ന് ബാദല്‍ പറഞ്ഞു.
ഉദ്ദംസിങ്നഗര്‍ സന്ദര്‍ശനത്തിനുശേഷം ആഗസ്ത് ഒന്നിന് സമിതി യോഗം ചേരാമെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയതിനു ശേഷം പ്രധാനമന്ത്രിക്ക് നല്‍കാമെന്നുമായിരുന്നു തീരുമാനിച്ചിരുന്നത്. സിക്കുകാരടക്കം ഉദ്ദംസിങ്നഗറിലെ 80 ശതമാനം പേര്‍ക്കും തങ്ങളുടെ പ്രദേശത്തെ ഉത്തരാഞ്ചലില്‍ ചേര്‍ക്കുന്നതിനോട് എതിര്‍പ്പാണ്.
ആഗസ്ത് ആറിന് ഞായറാഴ്ച പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതി ഇതേ ക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ബാദല്‍ പറഞ്ഞു.












Click it and Unblock the Notifications