ഹിമാചല്‍: വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണ ം 125 ആയി
സിംല: ഹിമാചല്‍ പ്രദേശില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 125 ആയി. എന്നാല്‍ മരിച്ചവരുടെ എണ്ണം ഇനിയും വര്‍ധിക്കാനിടയുണ്ടെന്നാണ് പോലീസ് പറയുന്നത്. സത്ലജ് നദിയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നതാണ് ദുരന്തത്തിന് കാരണം.
ഖാബ്, അക്പ, ഷോംഗ്ടോംഗ്, കര്‍ച്ചം, തപ്രി, ചോര, കിനൗര്‍, രാംപൂര്‍ എന്നീ പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്. ഇതുവരെ 125 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമാല്‍ പറഞ്ഞു. ഇനിയും കുറെ പേരെ കാണാതായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ 500 പേര്‍ മരിച്ചെന്ന് ഒരു ടെലിവിഷന്‍ ചാനലില്‍ വന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.
അതേസമയം 300-ഓളം പേരെ നത്പ-ജക്രി ഊര്‍ജനിലയത്തിനു സമീപം വെച്ച് രക്ഷപ്പെടുത്തി. ഒരു തുരങ്കത്തില്‍ പെട്ടുപോയ ഇവരെ ഊര്‍ജനിലയത്തിലെ ജീവനക്കാരാണ് രക്ഷിച്ചത്.












Click it and Unblock the Notifications