മുജാഹിദ്ദീനുമായി ചര്‍ച്ചയ്ക്ക് കേന്ദ്രസംഘം കശ്മീരില്‍
ശ്രീനഗര്‍: കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഹിസ്ബുള്‍ മുജാഹിദ്ദീനുമായി നടത്തുന്ന ചര്‍ച്ചയുടെ വ്യവസ്ഥകള്‍ തീരുമാനിക്കാന്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി ഉള്‍പ്പെടുന്ന സംഘം ശ്രീനഗറിലെത്തി.
ആഭ്യന്തരസെക്രട്ടി കമല്‍ പാണ്ഡെക്കു പുറമെ ആഭ്യന്തര സ്പെഷല്‍ സെക്രട്ടറി എം.ബി. കൗശലും സംഘത്തിലുണ്ട് . ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നാമനിര്‍ദ്ദേശം ചെയ്ത മധ്യസ്ഥന്‍ ഫസല്‍ ഹഖ് ഖുറേഷിയുമായി സംഘം ആദ്യം ചര്‍ച്ച നടത്തും.
കശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലകള്‍ കാരണം ഹിസ്ബുള്‍ മുജാഹിദ്ദീനുമായുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്തിരിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആഗസ്ത് രണ്ട് ബുധനാഴ്ച പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഒരു മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സമാധാനസംഭാഷണത്തിനിറങ്ങിത്തിരിച്ചത് കുറെ തീവ്രവാദി സംഘടനകളെ പ്രകോപിപ്പിച്ചിരുന്നു. അതിന്റെ തിരിച്ചടിയാണ് ചൊവാഴ്ചയും ബുധനാഴ്ചയുമായി കശ്മീരില്‍ നടന്ന കൂട്ടക്കൊലകളെന്ന് കരുതുന്നു.












Click it and Unblock the Notifications