പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം കശ്മീരില്‍
ദില്ലി: കശ്മീരില്‍ മുപ്പതോളം അമര്‍നാഥ് തീര്‍ത്ഥാടകര്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ച പഹല്‍ഗാം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം കശ്മീരിലെത്തി.
പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, റെയില്‍വെ മന്ത്രി മമതാ ബാനര്‍ജി, കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി എന്നിവര്‍ക്കു പുറമെ ഗുലാം നബി ആസാദ് (കോണ്‍ഗ്രസ്), മുലായം സിംഗ് യാദവ് (എസ്.പി), സോമനാഥ് ചാറ്റര്‍ജി (സി.പിഎം), കെ. യേരന്‍ നായിഡു (ടി.ഡി.പി), അനന്ത് ഗീതെ (ശിവസേന), കാന്‍ഷിറാം (ബി.എസ്.പി) എന്നിവരാണ് പ്രധാനമന്ത്രിയോടൊപ്പമുള്ളത്.
നേരത്തെ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി നടത്തുന്ന സമാധാന ചര്‍ച്ചകള്‍ക്കുള്ള നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി കമര്‍ പാണ്ഡെയും സ്പെഷ്യല്‍ സെക്രട്ടറി എം.ബി. കൗശലും നേരത്തെതന്നെ ശ്രീനഗറിലേക്ക് തിരിച്ചിരുന്നു.
സൈന്യം തിരിച്ചടിക്കുന്നു
അതേ സമയം 100-ഓളം പേരെ കൂട്ടക്കൊല ചെയ്ത തീവ്രവാദികള്‍ക്കെതിരെ സൈന്യം നീക്കം ശക്തമാക്കി. ബുധനാഴ്ച രാത്രിക്കുശേഷം നടന്ന പോരാട്ടത്തില്‍ ഇതുവരെ ഏഴു തീവ്രവാദികളെ ആര്‍മി കൊലപ്പെടുത്തി.
ദോദയിലും പിര്‍പഞ്ചലിലും ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ആര്‍മി ആക്രമണം നടത്തിയത്. തീവ്രവാദികളെ തുരത്തുകയും ജനങ്ങളെ സുരക്ഷാവലയത്തിനുള്ളില്‍ കൊണ്ടുവരികയുമായിരുന്നു നീക്കത്തിന്റെ പ്രധാനലക്ഷ്യമെന്ന് സൈനികവക്താവ് അറിയിച്ചു.
ദോദ, പൂഞ്ച്, രജൗരി, ഉധംപൂര്‍, കഥൗ എന്നീ ജില്ലകളില്‍ ബി.എസ്.എഫും സി.ആര്‍.പി.എഫും ജാഗ്രത പുലര്‍ത്തുകയാണ്. ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന പ്രദേശത്തും സര്‍ക്കാര്‍ ഓഫീസുകളിലും സൈനിക ആസ്ഥാനത്തും രാത്രികാല പട്രോളിംഗ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications