മുംബൈ:രോഗബാധക്ക് കാരണം എലികളുടെ കാഷ്ഠം
മുംബൈ: മുംബൈ നഗരത്തിലും സമീപപ്രദേശങ്ങളിലുമായി 35 പേരുടെ മരണത്തിനിടയാക്കിയ ലെപ്റ്റൊസ്പൈറോസിസ് എന്ന രോഗത്തിന് കാരണം എലികളുടെ കാഷ്ഠമാണെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞു.
ബൃഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലെ അഡീഷണല്‍ മുനിസിപ്പല്‍ കമ്മീഷണര്‍ പൃഥ്വിരാജ് ബായസ് ഇന്ത്യഇന്‍ഫോ ലേഖകനോട് പറഞ്ഞതാണ് ഇക്കാര്യം. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളായ മുംബൈയിലും താനെയിലുമാണ് രോഗബാധയുണ്ടായത്. എലിക്കാഷ്ഠം കലര്‍ന്ന വെള്ളമുപയോഗിച്ചവരുടെ ചര്‍മ്മത്തിലൂടെയായിരിക്കാം രോഗം പകര്‍ന്നിരിക്കുകയെന്ന് കരുതുന്നു.എലികളെ കൊല്ലാന്‍ പ്രത്യേകം ആളുകളെ നിയമിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ആ ഉത്തരവാദിത്തം ജനങ്ങള്‍ തന്നെ ഏറ്റെടുക്കണമെന്ന് ബായസ് അഭ്യര്‍ത്ഥിച്ചു.
മുംബൈ രോഗബാധക്ക് കാരണം എലികളാണെന്ന് നേരത്തെ തന്നെ ചില ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത് ഇപ്പോഴാണ്. കേന്ദ്ര ആരോഗ്യ മന്ത്രി സി. പി. താക്കൂര്‍ രോഗബാധയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications