കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനാഞ്ചല്‍: മുഖ്യമന്ത്രി പദത്തെ ചൊല്ലി എന്‍.ഡി.എയില്‍ ഭിന്നിപ്പ്

  • By Staff
Google Oneindia Malayalam News

ദില്ലി: വനാഞ്ചല്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തെ ചൊല്ലി ജാര്‍ക്കണ്ഡ് മുക്തിമോര്‍ച്ച (എസ്) എന്‍.ഡി.എയുമായി ഇടയുന്നു.

വനാഞ്ചലിന്റെ മുഖ്യമന്ത്രി പദം തങ്ങള്‍ക്കു വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ജെ.എം.എം. മുഖ്യമന്ത്രി പദം കിട്ടിയില്ലെങ്കില്‍ ജെ.എം.എം എന്‍.ഡി.എ വിട്ടുപോവാനുള്ള സാധ്യത തള്ളികളയാനാവില്ല.

12 എം.എല്‍.എമാരണ് ജെ.എം.എമ്മിനുള്ളത്. ജെ.എം.എം എന്‍.ഡി.എ വിട്ടുപോയാല്‍ എന്‍.ഡി.എയ്ക്ക് വനാഞ്ചല്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷം കിട്ടാതാവും.

വനാഞ്ചല്‍ നിയമസഭയില്‍ 82 അംഗങ്ങളാണുള്ളത്. കേവലഭൂരിപക്ഷത്തിന് 42 സീറ്റ് വേണം. എന്‍.ഡി.എയിലെ മുഖ്യകക്ഷിയായ ബി.ജെ.പിക്ക് 32 സീറ്റാണുള്ളത്. യുനൈറ്റഡ് ജനതാദളിന് അഞ്ചും സമതാപാര്‍ട്ടിക്ക് മൂന്നും. ജെ.എം.എം വിട്ടുപോയാല്‍ കേവല ഭൂരിപക്ഷത്തിന് പിന്നെയും രണ്ട് സീറ്റ് വേണം.

എന്‍.ഡി.എയിലെ ഭിന്നിപ്പ് മുതലെടുക്കാന്‍ ലാലു പ്രസാദ് യാദവ് ശ്രമം തുടങ്ങിയെന്നാണറിയുന്നത്. ജെ.എം.എം നേതാവ് ഷിബു സോഹ്റന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് ജെ.എം.എമ്മിനെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആര്‍.ജെ.ഡി.യും കോണ്‍ഗ്രസുമെന്ന് ചില ഉന്നത പാര്‍ട്ടിവൃത്തങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ ജെ.എം.എം തങ്ങള്‍ക്കൊപ്പം വന്നാലും കേവലഭൂരിപക്ഷം തികക്കാന്‍ പിന്നെയും 10 അംഗങ്ങളുടെ പിന്തുണ കൂടി കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തിന് വേണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X