ഗോപാല്‍ വീരപ്പനെ കണ്ടെന്നും ഇല്ലെന്നും
ബാംഗ്ലൂര്‍: കന്നഡ ചലച്ചിത്രതാരം രാജ്കുമാറിനെ മോചിപ്പിക്കാന്‍ വീരപ്പനുമായി സന്ധിസംഭാഷണത്തിനു പോയ ആര്.ആര്. ഗോപാല്‍ വീരപ്പനുമായി ബന്ധപ്പെട്ടോ എന്നതിനെക്കുറിച്ച് അവ്യക്തത തുടരുന്നു.
ഗോപാല്‍ വീരപ്പനുമായി ബന്ധപ്പെട്ടുവെന്ന് കര്‍ണാടക സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ആഗസ്ത് രണ്ട് ബുധനാഴ്ച തന്നെ ഗോപാല്‍ വീരപ്പനെ കണ്ടുവെന്ന് അവര്‍ പറയുന്നു.
അതേസമയം സത്യമംഗലം വനത്തില്‍ പെയ്യുന്ന കനത്ത മഴ കാരണം ഗോപാല്‍ വീരപ്പനടുത്തെത്തിയിട്ടില്ലെന്നും ഇപ്പോള്‍ അദ്ദേഹം തലവടി വനംപ്രദേശത്താണെന്നുമാണ് തമിഴ്നാട് ഡി.ജി.പി എഫ്.സി. ശര്‍മ്മ അറിയിച്ചത്. അവിടെ നിന്ന് ഗോപാല്‍ യാത്ര പുനരാരംഭിച്ചോ എന്നിതനെക്കുറിച്ച് വിവരമൊന്നുമില്ലെന്നും ശര്‍മ്മ പറഞ്ഞു.
ഗോപാല്‍ എഡിറ്ററായ നക്കീരന്‍ വാരികയുടെ ഓഫീസും അദ്ദേഹം വീരപ്പനുമായി ബന്ധപ്പെടുവെന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. കാട്ടിലെ ദീര്‍ഘയാത്ര കഴിഞ്ഞ് വീരപ്പനുമായി ബന്ധപ്പെടാന്‍ ഒന്നോ രണ്ടോ ദിവസം വേണ്ടിവരുമെന്നാണ് വാരിക വൃത്തങ്ങള്‍ പറയുന്നത്. കാട്ടിലെ ഒരു ഗ്രാമത്തില്‍ തങ്ങുന്ന ഗോപാലിനെ വീരപ്പന്റെ അനുയായികള്‍ കൂട്ടിക്കൊണ്ടു പോവുകയാണ് ചെയ്യുകയെന്ന് അവര്‍ വ്യക്തമാക്കി.
എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഗോപാല്‍ വീരപ്പനെ കാണാന്‍ സാധ്യതയുണ്ടെന്ന് വാരിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications