ബാങ്കുകളില്‍ സുരക്ഷ ശക്തമാക്കുന്നു
കാസര്‍ഗോഡ് : പനയല്‍ സര്‍വീസ് സഹകരണ ബാങ്കിലെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയിലെ ബാങ്കുകളിലെ സുരക്ഷാസംവിധാനം ശക്തമാക്കാനുള്ള നടപടികള്‍ തുടങ്ങി.
ഇതിനായി ആഗസ്ത് 18 ബുധനാഴ്ച ബാങ്ക് മാനേജര്‍മാരുടെ യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്. ജില്ലയിലെ 171 ബാങ്ക് ശാഖകളിലെയും സുരക്ഷാസംവിധാനം പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. 25 ശാഖകളില്‍ മാത്രമാണ് കാവല്‍ക്കാരെ ഏര്‍പ്പെടുത്തിയിരുന്നത്.












Click it and Unblock the Notifications